ന്യൂദല്‍ഹി: ശ്രീലങ്കയില്‍ പീഡനമനുഭവിക്കുന്ന തമിഴരെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. ശ്രീലങ്കയില്‍ തമിഴര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളെ കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച വന്നപ്പോള്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.[]
ശ്രീലങ്കന്‍ തമിഴരുടെ നീതിക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന് എ.ഐ.എ.ഡി.എം.കെയും ഇടത് പാര്‍ട്ടികളും തുറന്നടിച്ചു. ഇതിനുള്ള മറുപടിയായാണ് സല്‍മാന്‍ ഖുര്‍ഷിദ് ഇങ്ങനെ പറഞ്ഞത്.
” ശ്രീലങ്കയുടെ യുദ്ധപ്രവര്‍ത്തികള്‍ അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് താന്‍ വീണ്ടും ആവര്‍ത്തിക്കുന്നുവെന്നായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്റെ മറുപടി.
ശ്രീലങ്കയുമായുള്ള എല്ലാ ചര്‍ച്ചകളിലും ഈ വിഷയം ഇന്ത്യ ഉന്നയിക്കാറുണ്ട്. ഇതില്‍ കാര്യക്ഷമമായ ഫലം ഉണ്ടാകാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ശ്രീലങ്കയില്‍ പീഡനമനുഭവിച്ച് കൊണ്ടിരിക്കുന്നവര്‍ക്ക് നീതി ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും അദ്ദേഹം പറഞ്ഞു.
ശ്രീലങ്കയില്‍ തമിഴ് വംശജര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അനുദിനം പുറത്ത് വന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് വിഷയം വീണ്ടും രാജ്യസഭയില്‍ ചര്‍ച്ചയായത്.
തമിഴര്‍ക്ക് നേരെ ലങ്കന്‍ സേന നടത്തുന്ന ക്രൂരതകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്നലെ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് പുറത്ത് വിട്ടിരുന്നു.
ലങ്കന്‍ വിഷയത്തില്‍ ശക്തമായ നിലപാടാണ് കോണ്‍ഗ്രസിന്റെ പ്രധാന സഖ്യകക്ഷിയായ ഡി.എം.കെ എടുത്തത്. ശ്രീലങ്കയെയാണോ അതോ ദക്ഷിണേന്ത്യയിലെ സര്‍ക്കാറിന്റെ ഏറ്റവും പ്രധാനപ്പെട്ട കൂട്ടാളികളെയാണോ വേണ്ടതെന്ന് സര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കണമെന്നും ഡി.എം.കെ ആവശ്യപ്പെട്ടു.