പാര്‍ലമെന്റ്, മുംബൈ ആക്രമണത്തിന് പിന്നില്‍ സര്‍ക്കാര്‍: കേന്ദ്ര ആഭ്യന്തര അണ്ടര്‍ സെക്രട്ടറി
India
പാര്‍ലമെന്റ്, മുംബൈ ആക്രമണത്തിന് പിന്നില്‍ സര്‍ക്കാര്‍: കേന്ദ്ര ആഭ്യന്തര അണ്ടര്‍ സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th July 2013, 12:14 pm

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥനായ സതീഷ് വര്‍മ്മയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ആര്‍.വി.എസ് മണി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സതീഷ് വര്‍മ്മയുടെ ഈ മൊഴി ഉള്ളത്


[]ന്യൂദല്‍ഹി: ##ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സി.ബി.ഐയും ഐ.ബിയും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ
രാജ്യത്തെ ഞെട്ടിച്ച പാര്‍ലമെന്റ് ആക്രമണത്തിനും മുബൈ ഭീകരാക്രമണത്തിനും പിന്നില്‍ സര്‍ക്കാരിന്റെ കരങ്ങളെന്ന് സി.ബി.ഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. []

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥനായ സതീഷ് വര്‍മ്മയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ആര്‍.വി.എസ് മണി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സതീഷ് വര്‍മ്മയുടെ ഈ മൊഴി ഉള്ളത്.

മുംബൈ ആക്രമണത്തിനും പാര്‍ലമെന്റ് ആക്രമണത്തിനും പിന്നില്‍ സര്‍ക്കാര്‍ തന്നെയാണ് സത്യവാങ് മൂലത്തില്‍ വ്യക്തമാക്കുന്നത്.

2001 ഡിസംബര്‍ 13 ലെ പാര്‍ലമെന്റ് ആക്രമണം പോട്ട നിയമത്തെ പിന്തുടര്‍ന്നും, 2008 നവംബര്‍ 11 ലെ മുംബൈ ഭീകരാക്രമണം യു.എ.പി.എ നിയമത്തെ പിന്തുടര്‍ന്നുമാണ് ഉണ്ടായതെന്ന് സതീഷ് വര്‍മ തന്നോട് പറഞ്ഞതായും സത്യവാങ്മൂലത്തില്‍ പറയുന്നു.

പാര്‍ലമെന്റ് ആക്രമണം സര്‍ക്കാര്‍ ആസൂത്രണം ചെയ്തതാണെന്ന് നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നു.

രാജ്യത്ത് നടപ്പിലാക്കിയ ഭീകരവിരുദ്ധ നിയമങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് രണ്ട് ആക്രമണങ്ങളും ആസൂത്രണം ചെയ്തതെന്ന് സതീഷ് വര്‍മ തന്നോട് പറഞ്ഞതായി ആര്‍.വി.എസ് മണി സത്യവാങ്മൂലത്തില്‍ പറയുന്നു.

പാര്‍ലമെന്റ് ആക്രമണത്തിന് ശേഷം പോട്ട(പ്രിവെന്‍ഷന്‍ ഓഫ് ടെററിസറ്റ് ആക്ടിവിറ്റീസ് ആക്ട്)യും പിന്നീട് മുംബൈ ഭീകരാക്രമണത്തിന് ശേഷം യുഎപിഎ(അണ്‍ലോഫുള്‍ ആക്റ്റിവിറ്റീസ് പ്രിവെന്‍ഷന്‍ ആക്ട്)യും വന്നത് ഈ പദ്ധതിയുടെ ഭാഗമായിട്ടാണെന്നും സതീഷ് വര്‍മ പറഞ്ഞുവെന്ന് ആര്‍.വി.എസ് മണി വ്യക്തമാക്കുന്നു.

2004 ലെ ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസും ഐ.ബിയുടെ വെറും സൃഷ്ടിമാത്രമായിരുന്നെന്നും മണി വ്യക്തമാക്കുന്നത്.

എന്നാല്‍ സത്യവാങ്മൂലത്തിലെ മൊഴിയെ കുറിച്ച് പ്രതികരിക്കാന്‍ വര്‍മ തയ്യാറായിട്ടില്ല. ആര് എപ്പോള്‍ കൊടുത്ത പരാതിയിലാണ് ഇക്കാര്യം പറയുന്നതെന്ന് പോലും എനിയ്ക്ക് അറിയില്ല.

എന്താണ് പരാതിയെന്ന് എനിയ്ക്ക് മനസിലായിട്ടില്ല. ഇത്തരം കാര്യങ്ങളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ എനിയ്ക്ക് താത്പര്യമില്ല.- ഇതായിരുന്നു സതീഷ് വര്‍മയുടെ വാക്കുകള്‍.


ചോദ്യം ചെയ്യലിനിടെയാണ് സതീഷ് വര്‍മ വിവാദ പരാമര്‍ശം നടത്തിയതെന്ന് മണി പറയുന്നു. ഇസ്രത്ത് കേസിലെ ആദ്യ സത്യവാങ്മൂലം രണ്ട് ഐ.ബി ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് തയ്യാറാക്കിയതാണെന്ന് മൊഴികൊടുക്കാന്‍ വര്‍മ തന്നെ ഭീഷണിപ്പെടുത്തിയതായും ആര്‍.വി.എസ് മണി ആരോപിച്ചു.


ishrath-jahan...ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ സതീഷ് വര്‍മ ഇപ്പോള്‍ ജൂണഗധ് പോലീസ് ട്രെയിനിങ്‌ കോളേജിന്റെ പ്രിന്‍സിപ്പാളാണ്.

നഗര വികസന മന്ത്രാലയത്തില്‍ ഡപ്യൂട്ടി ഡെവലപ്‌മെന്റ് ഓഫീസറായി മണി അടുത്ത ദിവസമാണ് നിയമിതനായത്. []

ചോദ്യം ചെയ്യലിനിടെയാണ് സതീഷ് വര്‍മ വിവാദ പരാമര്‍ശം നടത്തിയതെന്ന് മണി പറയുന്നു. ഇസ്രത്ത് കേസിലെ ആദ്യ സത്യവാങ്മൂലം രണ്ട് ഐ.ബി ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് തയ്യാറാക്കിയതാണെന്ന് മൊഴികൊടുക്കാന്‍ വര്‍മ തന്നെ ഭീഷണിപ്പെടുത്തിയതായും ആര്‍.വി.എസ് മണി ആരോപിച്ചു. ഇക്കാര്യങ്ങള്‍ കാണിച്ച് മേലുദ്യോഗസ്ഥര്‍കര്‍ക്ക് പരാതി നല്‍കിയതായും അദ്ദേഹം പറയുന്നു.

തനിക്ക് വ്യക്തമായ അറിവില്ലാത്ത കാര്യം സത്യവാങ്മൂലത്തില്‍ എഴുതിച്ചേര്‍ക്കാന്‍ വര്‍മ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റമുട്ടലില്‍ ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച രണ്ട് സത്യവാങ്മൂലങ്ങളിലും ഒപ്പിട്ടിട്ടുള്ളത് മണിയാണ്.

വര്‍മ മണിയെ ചോദ്യം ചെയ്യുന്നസമയത്ത് ഐ.ബിയുടെ ഭീകരാക്രമണങ്ങളെ പറ്റി കുറേ സംശയങ്ങള്‍ പറഞ്ഞിട്ടുണ്ടായിരുന്നു. അതിന്റെ സത്യസന്ധതയെയായിരുന്നു ചോദ്യം ചെയ്തത്. ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ നരേന്ദ്ര മോഡിയും കോണ്‍ഗ്രസും തമ്മിലുള്ള ധ്രുവീകരണം ഉണ്ടാക്കാന്‍ ഇത് കാരണമായിട്ടുണ്ട്.

മോഡിയെ വധിക്കാനായി എത്തിയത് പാക്കിസ്ഥാനിലെ ലഷ്‌കറെ തോയിബ തീവ്രവാദികളായിരുന്നെന്ന് ഐ.ബി റിപ്പോര്‍ട്ട് ഉണ്ടായിരുന്നെന്ന് ഇവരെ വധിച്ച ശേഷം ഗുജറാത്ത് പോലീസ് പറയുന്നുണ്ട്.

2009 ഓഗസ്റ്റില്‍ സമര്‍പ്പിച്ച ആദ്യ സത്യവാങ് മൂലത്തില്‍ ആഭ്യന്തര മന്ത്രാലയം ഐ.ബി നിലപാട് ശരിവെക്കുകയും സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുകയും ചെയ്യുന്നു.

സെപ്റ്റംബറില്‍ കൊടുത്ത രാണ്ടാമത്തെ സത്യവാങ്മൂലത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇവര്‍ തീവ്രവാദികളാണെന്ന് തെളിയിക്കുന്ന ഒരു തെളിവും ഐ.ബിക്ക് സമര്‍പ്പിക്കാനായിരുന്നില്ല അതുകൊണ്ട് തന്നെ സി.ബി.ഐ അന്വേഷണം ആവശ്യമായി വരികയായിരുന്നു.

ഐ.ബി ഓഫീസര്‍ രജീന്ദര്‍ കുമാറാണ് ആദ്യ സത്യവാങ്മൂലം തയ്യാറാക്കിയതെന്ന സംശയവും വര്‍മ ഉന്നയിച്ചതായി മണി വ്യക്തമാക്കുന്നു. ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നേരിട്ട് പങ്കുള്ള വ്യക്തികൂടിയാണ് രജീന്ദര്‍ കുമാര്‍ എന്ന് സി.ബി.ഐ വ്യക്തമാക്കിക്കഴിഞ്ഞതാണ്.