| Friday, 10th July 2020, 5:36 pm

ടിക് ടോക്കിനോട് 79 ചോദ്യങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍, മൂന്നാഴ്ചക്കുള്ളില്‍ മറുപടി നല്‍കണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തിനിടെ സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി രാജ്യത്ത് നിരോധിച്ച 59 ചൈനീസ് ആപ്പുകളോട് വിശദീകരണം തേടി കേന്ദ്ര സര്‍ക്കാര്‍.79 ചോദ്യങ്ങളടങ്ങിയ നോട്ടീസാണ് അയച്ചിരിക്കുന്നത്. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മൂന്നാഴ്ച സമയമാണ് കമ്പനികള്‍ക്ക് അനുവദിച്ചിരിക്കുന്നത്. ജൂണ്‍ 22 നകം ഉത്തരം നല്‍കിയില്ലെങ്കില്‍ ഈ ആപ്പുകളുടെ നിരോധനം സുസ്ഥിരമായിരിക്കും.

നിരോധിച്ച ആപ്പുകളുടെ മാതൃ കമ്പനികള്‍, ഇവയുടെ ഫണ്ടിംഗ്, ഡാറ്റാ മാനേജ്‌മെന്റ് തുടങ്ങിയവ സംബന്ധിച്ചാണ് ചോദ്യങ്ങള്‍. ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്നും ആഗോള സൈബര്‍ നിരീക്ഷകവൃത്തങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചോദ്യങ്ങള്‍.

കമ്പനികളില്‍ നിന്നും ലഭിക്കുന്ന മറുപടി വിശകലനത്തിനായി പ്രത്യേക കമ്മിറ്റിക്ക് അയക്കുകയും ചെയ്യും. ജൂണ്‍ 29 നാണ് 59 ചൈനീസ് ആപ്പുകള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ നിരോധിച്ചത്. ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷം നടന്ന സാഹചര്യത്തിലായിരുന്നു നിരോധനം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more