നാലു വിദേശനിക്ഷേപക നിര്‍ദേശങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി
Big Buy
നാലു വിദേശനിക്ഷേപക നിര്‍ദേശങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th January 2013, 12:00 am

ന്യൂദല്‍ഹി: 280 കോടിയുടെ വിദേശ നിക്ഷേപത്തിന് സര്‍ക്കാര്‍ അനുമതി. ഐ.ടി ഭീമന്‍ വിപ്രോ ഉള്‍പ്പെടെയുള്ള നാലു കമ്പനിയുടെ നിക്ഷേപങ്ങള്‍ക്കാണ് സര്‍ക്കാര്‍ തിങ്കളാഴ്ച അനുമതി നല്‍കിയത്.[]

ഐടി മേഖലയല്ലാത്ത പവര്‍ത്തനങ്ങള്‍ക്കായി വിപ്രോ ഓഹരികള്‍ മാറ്റുന്നതിനും നിര്‍ദേശമുണ്ട്. കൂടാതെ ഐവി ക്യാപ് വെഞ്ചേഴ്‌സ് ട്രസ്റ്റ്് 200 കോടിയുടെ എന്‍ആര്‍ഐ നിക്ഷേപവും അനുവദിച്ചിട്ടുണ്ട്.

ഇത് ഫെമ ആക്ടും നിലവിലെ എഫ്.ടി.ഐ പോളിസിയും അനുസരിച്ചുള്ള സാധാരണ തരത്തിലുള്ള ബാങ്കിങ് സംവിധാനങ്ങള്‍ വഴി ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. വിദേശ നിക്ഷേപ പ്രൊമോഷന്‍ ബോര്‍ഡ്  മുമ്പുതന്നെ സ്പാന്‍കോ വൈദ്യുതവിതരണകമ്പനിയുടെ എണ്‍പത് കോടിയുടെ നിക്ഷേപത്തിന് അനുമതി നല്‍കിയിരുന്നു.

ഇവര്‍ വൈദ്യുതിവിതരണ മേഖലയില്‍ മുതല്‍മുടക്കാനാണ് ഉദ്ദേശിക്കുന്നത്. ധനമന്ത്രാലയമാണ് ഇത് പ്രഖ്യാപിച്ചത്. ജെപിഎക്‌സ് ഇന്ത്യാെ്രെപവറ്റ് ലിമിറ്റഡിന്റേതാണ് മറ്റൊരു നിര്‍ദേശമെന്ന് എഫ്്.ഐ.പി.ബി വ്യക്തമാക്കിയിട്ടുണ്ട്.