സംഗീത സംവിധായകനായി വന്ന ചിത്രത്തില്‍ പാട്ടുകാരനായി
Movie Day
സംഗീത സംവിധായകനായി വന്ന ചിത്രത്തില്‍ പാട്ടുകാരനായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th September 2013, 11:35 am

[]ചലച്ചിത്ര ലോകത്തില്‍ പുതിയ പ്രതീക്ഷയാണ് ഗോവിന്ദ് മേനോന്‍ എന്ന യുവസംഗീതസംവിധായകന്‍. സംഗീതസംവിധായകനായി വന്ന നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലെ രണ്ടു ഗാനങ്ങള്‍ക്കാണ് ഗോവിന്ദമേനോന്‍ ശബ്ദം നല്‍കിയത്.

ഈ ചിത്രത്തിലെ തന്നെ ഒരു ഗാനം ഒഴികെ മറ്റുഗാനങ്ങളെല്ലാം സംഗീതസംവിധാനം ചെയ്തിരിക്കുന്നതും ഗോവിന്ദമേനോനാണ്.

ഓരോ ഗാനങ്ങളും പുതിയ ശബ്ദങ്ങളില്‍ കേള്‍ക്കാനിഷ്ടപ്പെടുന്ന ഗോവിന്ദ് മേനോന്‍ പുതുമഖഗായകര്‍ക്ക് അവസരം കൂടുതല്‍  കൊടുക്കുകയാണ്.

പുതിയ ശബ്ദത്തില്‍ വരുന്ന ഗാനങ്ങള്‍ക്ക് കുറച്ചുകൂടി ഭംഗി കൂടുമെന്ന് സംഗീത കുടുംബത്തില്‍ ജനിച്ച അദ്ദേഹം വിശ്വിസിക്കുന്നു. ജോണ്‍സണ്‍മാഷിന്റെ വോയ്‌സ് ഓഫ് തൃശൂര്‍ ട്രൂപ്പിലെ പ്രധാന ഗായകനായിരുന്നുഗോവിന്ദ് മേനോന്റെ അചഛന്‍.

സംഗീതം നല്‍കുന്നവര്‍ തന്നെ ഗാനമാലപിച്ചാല്‍  മാധുര്യമേറുമെന്നു പറയുന്ന ഗോവിന്ദ മേനോന് സ്വദേശിലെ എ.ആര്‍.റഹ്മാന്റെ “യേ ജോ ദേശ് ഹെ തെരാ.”.എന്ന ഗാനമാണ് ഏറെ പ്രിയം.

മലയാളത്തിലും തമിഴിലും ഓരോ പ്രൊജക്ടുകള്‍ ചെയ്യാനിരിക്കുന്ന അദ്ദേഹം നോര്‍ത്ത് 24 കാതത്തിലെ ഗാനങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ്.