Kerala News
ഹോമമോ ഹോമിയോയോ അല്ല, സയന്‍സാണ് വേണ്ടതെന്ന് മനസ്സിലാക്കിക്കാന്‍ ആര് മാതൃകയായാലും നല്ലതാണ്; അമൃതാനന്ദമയി വാക്‌സിന്‍ എടുത്തതില്‍ ഗോവിന്ദ് വസന്ത
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 27, 11:44 am
Tuesday, 27th April 2021, 5:14 pm

അമൃതാനന്ദമയി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതില്‍ പ്രതികരണവുമായി സംഗീതസംവിധായകനും ഗായകനുമായ ഗേവിന്ദ് വസന്ത. ഹോമമോ ഹോമിയോയോ പൂജയോ അല്ല സയന്‍സ് തന്നെയാണ് വേണ്ടത് എന്ന് മനസ്സിലാക്കിക്കാന്‍ ആര് മാതൃകയായാലും നല്ലതാണെന്നാണ് തനിക്ക് തോന്നുന്നതെന്ന് ഗോവിന്ദ് വസന്ത ഫേസ്ബുക്കില്‍ എഴുതി.

പൗരോഹിത്വം കൊടികുത്തി വാഴാന്‍ തക്കം തേടി നടക്കുന്ന കാലവും നാടുമാണിതെന്നും ഓരോ ഇഞ്ച് പ്രതീക്ഷകളെയും പൊലിപ്പിച്ചു കാണിക്കണമെന്നാണ് തോന്നുന്നതെന്നും അദ്ദേഹം എഴുതി.

അമൃതാനന്ദമയി വാക്‌സിന്‍ സ്വീകരിച്ചത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായി മാറിയിരുന്നു. വിഷയത്തില്‍ നിരവധി ട്രോളുകളും രൂപപ്പെട്ടിരുന്നു. ലോക ചരിത്രത്തില്‍ വാക്‌സിനെടുത്ത ഒരേ ഒരു ദൈവം എന്ന തരത്തിലായിരുന്നു പല ട്രോളുകളും.

ഈയൊരു പശ്ചാത്തലത്തിലാണ് ഗോവിന്ദ് വസന്തയുടെ ഫേസ്ബുക്ക് പോസ്റ്റ്. നിരവധി പേരാണ് പോസ്റ്റിനെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും രംഗത്തു വന്നിട്ടുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Govind Vasantha about Amritanandamayi taking covid vaccine