ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും സച്ചിന്‍ പൈലറ്റിനെ മാറ്റിയതിന് തൊട്ടുപിന്നാലെ പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്.
ഗോവിന്ദ് സിങ് ദൊതാസ്രയെയാണ് ചുമതല ഏല്‍പ്പിച്ചത്. ഇന്ന് രാവിലെ ചേര്‍ന്ന് പ്രത്യേക നിയമസഭാ കകക്ഷി യോഗത്തിലാണ് പുതിയ അധ്യക്ഷനേയും തീരുമാനിച്ചത്. വിദ്യാഭ്യാസ-ടൂറിസം വകുപ്പ് മന്ത്രി കൂടിയാണ് ഗോവിന്ദ് സിങ്.
രാജസ്ഥാനില്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും സച്ചിന്‍ പൈലറ്റിനെ മാറ്റിയിരുന്നു. അതേസമയം ഉപമുഖ്യമന്ത്രി പദത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
പൈലറ്റിനെതിരെ നടപടി സ്വീകരിക്കുമെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. പൈലറ്റിനൊപ്പമുള്ള രണ്ട് മന്ത്രിമാരെയും സ്ഥാനത്തുനിന്നും നീക്കിയിട്ടുണ്ട്.
പൈലറ്റിനൊപ്പം യോഗത്തില്‍നിന്നും വിട്ടുനിന്ന മറ്റ് എം.എല്‍.എമാര്‍ക്കെതിരെയും പാര്‍ട്ടി നടപടി സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. എല്ലാ കോണ്‍ഗ്രസ് എം.എല്‍.എമാരും നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു.
പ്രിയങ്കാ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെയെല്ലാം അഭ്യര്‍ത്ഥന തള്ളിക്കൊണ്ടാണ് സച്ചിന്‍ പൈലറ്റ് യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക