| Tuesday, 6th June 2023, 12:39 pm

ഞാനും പേളി മാണിയും ഒരു ലവ് ഹേറ്റ് റിലേഷന്‍ഷിപ്പില്‍ ആണ്: ഗോവിന്ദ് പദ്മസൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താനും പേളി മാണിയും ഒരു ലവ് ഹേറ്റ് റിലേഷന്‍ഷിപ്പിലാണെന്ന് നടന്‍ ഗോവിന്ദ് പദ്മസൂര്യ. ഗര്‍ഭിണിയായ സമയത്ത് താന്‍ പേളിയെപോയി കണ്ടില്ലെന്നതുകൊണ്ട് തന്നോടിപ്പോള്‍ പിണക്കത്തിലാണെന്നും നടന്‍ പറഞ്ഞു. ഇന്‍ഡ്യ ഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാനും പേളി മാണിയും ഒരു ലവ് ഹേറ്റ് റിലേഷന്‍ഷിപ്പില്‍ പോയിക്കൊണ്ടിരിക്കുകയാണ്. അവളെന്നോട് ഇടക്കിടക്ക് പിണങ്ങാറുണ്ട്. പക്ഷേ ചിലപ്പോളെന്നോട് വളരെ സ്‌നേഹവുമാണ്.

ലേറ്റസ്റ്റ് പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ അവള്‍ ഗര്‍ഭിണിയായ സമയത്ത് ഞാനവളെ പോയി കണ്ടില്ല എന്നതാണ്. നിലയെ (പേളിയുടെ മകള്‍) കാണാന്‍ വേണ്ടി പേളിയെ വിളിച്ച സമയത്തൊക്കെ അവളെന്നെ ഫോണില്‍ ബ്ലോക്ക് ചെയ്തിരുന്നു.

കുറേ കഴിഞ്ഞപ്പോഴാണ് മനസിലായത് ഇവളെന്നോട് പിണങ്ങിയിരിക്കുകയാണെന്ന്. അങ്ങനെയുള്ള സംഭവങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. ഇവളുടെ സ്റ്റുഡിയോ പോയി കണ്ടില്ല എന്നതായിരിക്കും ഇനി അടുത്ത പ്രശ്‌നം (ചിരിക്കുന്നു).

ഇവളുടെ പ്രശ്‌നമെന്താണെന്ന് വെച്ചാല്‍ പിണങ്ങിയാണിരിക്കുന്നതെന്ന് ഇവള്‍ മറന്നുപോവും. എന്നിട്ടെന്നെ വിളിച്ച് വളരെ നോര്‍മലായിട്ട് കുറേ സംസാരിക്കും. കുറച്ച് കഴിയുമ്പോഴായിരിക്കും ഓര്‍ക്കുക ഞാനായിട്ട് പിണങ്ങിയിരിക്കുകയാണെന്ന്.

ഇവളുടെ മൈന്‍ഡ് ഇടക്കിങ്ങനെ മാറിക്കൊണ്ടേയിരിക്കും. പേളിയെ നേരിട്ട് കണ്ടാല്‍ മാത്രമേ ഇപ്പോള്‍ ലവ് ആണോ ഹേറ്റ് ആണോയെന്ന് മനസിലാക്കാന്‍ സാധിക്കുകയുള്ളൂ, ‘ ഗോവിന്ദ് പറഞ്ഞു.

മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും അവതാരകനുമാണ് ഗോവിന്ദ് പദ്മസൂര്യ. ആരാധകര്‍ സ്‌നേഹത്തോടെ ജി.പി എന്നാണ് അദ്ദേഹത്തെ വിളിക്കാറ്. മഴവില്‍ മനോരമയുടെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് അവതാരകന്‍ എന്ന നിലയില്‍ ഗോവിന്ദ് ശ്രദ്ധ നേടുന്നത്. പേളി മാണിയും ഗോവിന്ദും കൂടിയാണ് ആ ഷോ അവതരിപ്പിച്ചത്.


Content Highlights: Govind Pasdmasoorya about Pearly Maaney

We use cookies to give you the best possible experience. Learn more