തൃശൂര്‍: കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച ജൂനിയര്‍ വാറണ്ട് ഓഫീസര്‍ പ്രദീപിന്റെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍.
പ്രദീപ് കുമാറിന്റെ ഭാര്യയ്ക്ക് ജോലി, കുടുംബത്തിന് അഞ്ചു ലക്ഷം രൂപ, പിതാവിന്റെ ചികിത്സയ്ക്ക് മൂന്ന് ലക്ഷം രൂപ എന്നിങ്ങനെ നല്‍കാനാണ് തീരുമാനമായത്.
തൃശൂര്‍ പൊന്നൂക്കര സ്വദേശിയായ പ്രദീപ് അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഛത്തീസ്ഗഢിലെ മാവോവാദികള്‍ക്കെതിരായ സേന നീക്കം, ഉത്തരാഖണ്ഡിലെയും കേരളത്തിലേയും പ്രളയസമയത്തെ രക്ഷാദൗത്യം തുടങ്ങി നിരവധി സേന മിഷനുകളില്‍ പ്രദീപ് പങ്കെടുത്തിട്ടുണ്ട്.
2018ല്‍ കേരളത്തില പ്രളയ സമയത്ത് കോയമ്പത്തൂര്‍ വ്യോമസേന താവളത്തില്‍ നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ ഹെലികോപ്റ്റര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുക്കുകയായിരുന്നു പ്രദീപ്.
കഴിഞ്ഞ ബുധനാഴ്ചയാണ് തമിഴ്നാട്ടില്‍ ഊട്ടിയ്ക്കടുത്ത് അപകടമുണ്ടായത്. സുലൂരില്‍ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകവെയായിരുന്നു സംഭവം. വ്യോമസേനയുടെ M17V5 ഹെലികോപറ്ററാണ് തകര്‍ന്നത്.
അപകടത്തില്‍ സംയുക്തസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും പത്നി മധുലിക റാവത്തും ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.
അപകടത്തില്‍ ജീവനോടെ രക്ഷപെട്ട ഒരേയൊരു ഉദ്യോഗസ്ഥനായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് ഇന്നാണ് മരിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: goverrnment offered job for pardeep’s wife