അഗര്‍ത്തല: ത്രിപുരയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ലെനിന്‍ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ന്യായീകരണവുമായി ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയ്.”ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഒരിക്കല്‍ ചെയ്ത കാര്യം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മറ്റൊരു സര്‍ക്കാരിന് തിരുത്താം” തഥാഗത് റോയ് ട്വീറ്റ് ചെയ്തു.
പ്രതിമ തകര്‍ത്തതിനെ ബി.ജെ.പി ദേശീയ സെക്രട്ടറി രാംമാധവും പാര്‍ട്ടി എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമിയും ന്യായീകരിച്ചിരുന്നു.
“ജനങ്ങള്‍ ലെനിന്‍ പ്രതിമ തകര്‍ക്കുകയാണ്; റഷ്യയിലല്ല, ത്രിപുരയില്‍” എന്നായിരുന്ന രാംമാധവിന്റെ ട്വീറ്റ് രാം മാധവ് ഈ ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്യുകയായിരുന്നു.
The Governor has received no such written communication from the Union Home Minister. I do not know who you are,but I ask you not to spread false rumours on social media https://t.co/5YIDXSTRyZ
— Tathagata Roy (@tathagata2) March 6, 2018
ലെനിന്‍ വിദേശിയാണെന്നും ഭീകരനാണെന്നും അത് കൊണ്ട് ഇതുപോലൊരാളുടെ പ്രതിമ ഇന്ത്യയില്‍ വേണ്ടെന്നുമാണ് സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചത്. വേണമെങ്കില്‍ കമ്മ്യൂണിസ്റ്റുകാര്‍ ലെനിനെ ഓഫീസിനുള്ളില്‍ പൂജിച്ചാല്‍ മതിയെന്നും സ്വാമി പറഞ്ഞിരുന്നു.
തെക്കന്‍ ത്രിപുരയിലെ ബലോണിയയില്‍ കോളേജ് സ്‌ക്വയറില്‍ സ്ഥാപിച്ചിരുന്ന പ്രതിമയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നത്.