| Saturday, 27th April 2024, 2:32 pm

മുട്ടുമടക്കി ഗവർണർ; രാജ്ഭവന്റെ പരിഗണനയില്‍ ഉണ്ടായിരുന്ന മുഴുവന്‍ ബില്ലുകളിലും ​ഒപ്പുവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജ്ഭവന്റെ പരിഗണനയില്‍ ഉണ്ടായിരുന്ന മുഴുവന്‍ ബില്ലുകളിലും ഒപ്പുവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്.

ഭൂപതിവ് നിയമഭേദഗതി, നെല്‍വയല്‍-നീര്‍ത്തട നിയമഭേദഗതി, ക്ഷീരസഹകരണ ബില്‍, സഹകരണ നിയമഭേദഗതി, അബ്കാരി നിയമഭേദഗതി എന്നീ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്.

ഈ ബില്ലുകൾ പാസാക്കുന്നില്ല എന്ന് കാട്ടി സി.പി.ഐ.എം ​ഗവർണർക്കെതിരെ സമരം നടത്തിയിരുന്നു.

ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവെച്ചതിനെതിരെ അടുത്തിടെ സുപ്രീം കോടതയില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. പഞ്ചാബ് ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് ഗവര്‍ണര്‍മാര്‍ക്കെതിരെ സുപ്രീം കോടതിയുടെ വിമര്‍ശനം.

ബില്ലുകളില്‍ ഒപ്പിടാതെ പിടിച്ചുവെച്ചതിന് പഞ്ചാബ്, തമിഴ്‌നാട് ഗവര്‍ണര്‍മാർക്കെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്. ഗവര്‍ണര്‍മാര്‍ സര്‍ക്കാരുകളുടെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ബില്ലുകള്‍ അനിശ്ചിത കാലത്തേക്ക് പിടിച്ച് വെക്കാന്‍ ഗവര്‍ണര്‍ക്ക് സാധിക്കില്ലെന്നും സുപ്രിം കോടതി നിരീക്ഷിച്ചു.

Content Highlight: Governor signed all the bills that were under consideration of the Raj Bhavan

We use cookies to give you the best possible experience. Learn more