| Thursday, 16th November 2023, 3:35 pm

10 ബില്ലുകൾ തിരിച്ചയച്ച് തമിഴ്നാട് ഗവർണർ; നടപടി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: വർഷങ്ങളായി മുടങ്ങിക്കിടന്ന പത്തിലധികം ബില്ലുകൾ തിരിച്ചയച്ച് തമിഴ്നാട് ഗവർണർ ആർ.എൻ. രവി. അടുത്ത ശനിയാഴ്ച പ്രത്യേക നിയമസഭാ യോഗം ചേരുന്ന പശ്ചാത്തലത്തിലാണ് പത്തിലധികം ബില്ലുകൾ ഗവർണർ ചീഫ് സെക്രട്ടറിയേറ്റിലേക്ക് തിരിച്ചയച്ചത്.

ബില്ലുകൾ പാസാക്കി ഗവർണർക്ക് അയക്കുന്നതിനായി വീണ്ടും നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടാൻ സർക്കാർ പദ്ധതിയിടുന്നതയായി റിപ്പോർട്ടുകളുണ്ട്. സർക്കാർ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ സമയം വൈകിപ്പിക്കുന്നതിന് ഗവർണർക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ബില്ലുകൾ ദീർഘകാലം കെട്ടിക്കിടക്കരുതെന്ന് കോടതി ഗവർണറെ അറിയിച്ചു.

തമിഴ്നാട്ടിലെ സർവകലാശാലകളുമായി ബന്ധപ്പെട്ട ബില്ലുകളാണ് ഗവർണർ തിരിച്ചയച്ചത്.

ജസ്റ്റിസ് എ.കെ. രാജന്റെ ശുപാർശ പ്രകാരം തമിഴ്നാട് സർക്കാർ നീറ്റ് പരീക്ഷ റദ്ദാക്കൽ ബിൽ നിയമസഭയിൽ പാസാക്കി ഗവർണർക്ക് അയച്ചിരുന്നു.

ബില്ലുകൾ പാസാക്കുന്നതിൽ കാലതാമസം എടുക്കുന്നതിന് പഞ്ചാബ്, തമിഴ്നാട് ഗവർണർമാർക്കെതിരെ സുപ്രീം കോടതിയിൽ നിന്ന് രൂക്ഷ വിമർശനം ഉയർന്നിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ഗവർണർ രാഷ്ട്രീയ എതിരാളികളായാണ് കാണുന്നതെന്ന് സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു.

Content Highlight: Governor sends back 10 bills to Tamil Nadu Government

We use cookies to give you the best possible experience. Learn more