സര്‍ക്കാറിന്റെ നയപ്രഖ്യാപനത്തിലെ പൗരത്വ പരാമര്‍ശങ്ങളോട് വിയോജിച്ച് ഗവര്‍ണര്‍; വിശദീകരണം തേടി
Kerala News
സര്‍ക്കാറിന്റെ നയപ്രഖ്യാപനത്തിലെ പൗരത്വ പരാമര്‍ശങ്ങളോട് വിയോജിച്ച് ഗവര്‍ണര്‍; വിശദീകരണം തേടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th January 2020, 11:39 am

തിരുവനന്തപുരം: നിയമസഭയില്‍ അവതരിപ്പിക്കേണ്ട സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വഭേദഗതിക്കെതിരായ പരാമര്‍ശങ്ങളില്‍ വിയോജിപ്പ് അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരാമര്‍ശം ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് സര്‍ക്കാറിനോട് ഗവര്‍ണര്‍ വിശദീകരണം തേടുകയും ചെയ്തു.

കോടതിയ്ക്ക് മുമ്പാകെയുള്ള വിഷയത്തെ നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് ഗവര്‍ണറുടെ വാദം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നയപ്രഖ്യാപനത്തിന്റെ കരടുരൂപം കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകരിച്ചിരുന്നു. നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞ ദിവസം രാജ്ഭവന് നല്‍കിയിരുന്നു.

നയപ്രഖ്യാപനത്തില്‍ സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍, കേന്ദ്രത്തിനെതിരായ വിമര്‍ശനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാലാണ് ഗവര്‍ണര്‍ വിയോജിക്കുന്നതെന്നാണ് ആരോപണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കാറിന്റെ നയപ്രഖ്യാപനം ഗവര്‍ണറാണ് നിയമസഭയില്‍ അവതരിപ്പിക്കേണ്ടത്. എന്നാല്‍ സര്‍ക്കാറിന്റെ നയമാണ് നിയമസഭയില്‍ അവതരിപ്പിക്കുന്നതെന്നും അതില്‍ ഗവര്‍ണര്‍ക്ക് ഇടപെടാനാവില്ലെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.