മന്ത്രി തന്നെ ഇതിനിടയ്ക്ക് ഒരു വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഒട്ടേറെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റതായും അവര്‍ ആരോപിക്കുന്നുണ്ട്.
രാഷ്ട്രീയം കളിക്കാനല്ല സര്‍വകലാശാലയില്‍ എത്തിയതെന്നാണ് സുപ്രിയോയുടെ വിശദീകരണം. ചില വിദ്യാര്‍ഥികളുടെ പെരുമാറ്റം തന്നെ വിഷമിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
നക്‌സലുകളെന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ തന്നെ പ്രകോപിപ്പിക്കാനാണു ശ്രമിച്ചതെന്നും മന്ത്രി ആരോപിച്ചു.
സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ വി.സി സുരഞ്ജന്‍ ദാസ് വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയെങ്കിലും അവര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല.