ടെലിഫോണ്‍ ലൈനുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം; ഈദ് ആഘോഷത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തുമെന്നും കശ്മീര്‍ ഗവര്‍ണര്‍
ശ്രീനഗര്‍: വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന നടത്താന്‍ ആളുകളെ പ്രാപ്തമാക്കുന്നതിനും വരും ദിവസങ്ങളില്‍ ഈദ് ആഘോഷിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ അവലോകനം ചെയ്തിട്ടുണ്ടെന്ന് ഗവര്‍ണര്‍ സത്യപാല്‍ നായിക്. ഇന്ന് വൈകുന്നേരം നടന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയത്.
പെരുന്നാള്‍ ദിനത്തില്‍ ആളുകള്‍ക്ക് മാംസം വാങ്ങുന്നതിന് സൗകര്യമൊരുക്കുന്നതിനായി താഴ്‌വരയിലെ വിവിധ സ്ഥലങ്ങളില്‍ മാന്‍ഡിസ് സ്ഥാപിക്കുമെന്നും റേഷന്‍ ഷോപ്പുകള്‍, പലചരക്ക്, മെഡിസിന്‍ സ്റ്റോറുകള്‍ എന്നിവ ഈ അവസരത്തില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് അറിയിച്ചു.
ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ ഓഫീസുകളില്‍ ടെലിഫോണ്‍ ലൈനുകള്‍ സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഇത് ജമ്മു കശ്മീരില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ പോയി പഠിക്കുന്ന കുട്ടികള്‍ക്ക് അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നതിന് സഹായിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഈദ് ആഘോഷത്തിനായി വീടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ പഠിക്കുന്ന ജമ്മു കശ്മീരിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കാമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കായി ആഘോഷം സംഘടിപ്പിക്കുന്ന ലൈസന്‍ ഓഫീസര്‍മാര്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്നും ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.