ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ബി.ജെ.പിക്ക് ഒരാഴ്ചത്തെ സമയം അനുവദിച്ചതായി യെദ്യൂരപ്പ. യെദ്യൂരപ്പയും കുമാരസ്വാമിയും ഗവര്‍ണര്‍ വാജുഭായ് രാധുഭായ് വാലയെ സന്ദര്‍ശിച്ചതിനുശേഷമാണ് പുതിയ തീരുമാനം.
ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം ഗവര്‍ണറോട് ഉന്നയിച്ചു എന്നും യെദ്യൂരപ്പ പറഞ്ഞു. ഒരാഴ്ചക്കകം ബി.ജെ.പി ഭൂരിപക്ഷം തെളിയിക്കണം എന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സഭയില്‍ വിശ്വാസം പിന്നീട് തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജെ.ഡി.യു നേതാവ് കുമാരസ്വാമി ഗവര്‍ണറെ കാണാന്‍ രാജ്ഭവനിലെത്തിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ നേരത്തെ ഗവര്‍ണര്‍ വിസമ്മതിച്ചിരുന്നു.
അതേസമയം കോണ്‍ഗ്രസ് പിന്തുണ സ്വീകരിച്ച് ജെ.ഡി.എസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കുമാരസ്വാമി അറിയിച്ചിട്ടുണ്ട്. ജെ.ഡി.എസിന്റെ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കുമ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിനായിരിക്കാം.
Watch DoolNews Video: