കൊല്‍ക്കത്ത: ബംഗാളില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തുറന്നപോര് പ്രഖ്യാപിച്ചതോടെ സംഭവവികാസങ്ങളില്‍ വിശദീകരണം തേടി ഗവര്‍ണര്‍. ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടുമാണ് ഗവര്‍ണര്‍ ത്രിപാഠി വിശദീകരണം തേടിയത്.
തുടര്‍നടപടികള്‍ പരസ്യപ്പെടുത്താനാകില്ലെന്നും ഗവര്‍ണര്‍ അറിയിച്ചു.
അതേസമയം ബംഗാള്‍ സര്‍ക്കാരിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സി.ബി.ഐ. വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരും കോടതിയെ സമീപിച്ചേക്കും. സംസ്ഥാനത്ത് സി.ബി.ഐ.ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്ന “ലെറ്റര്‍ ഓഫ് ജനറല്‍ കണ്‍സെന്റ്” കഴിഞ്ഞ നവംബറില്‍ മമതാ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
ALSO READ: “പ്രതിപക്ഷം മുഴുവന്‍ താങ്കള്‍ക്കൊപ്പമുണ്ട്”; മമതാ ബാനര്‍ജിയ്ക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
ഇന്നലെ രാത്രിയോടൊയാണ് ബംഗാളില്‍ അസാധാരണമയാ സംഭവങ്ങള്‍ അരങ്ങേറിയത്. കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ ബംഗാള്‍ പൊലീസ് പിടിച്ചുകൊണ്ടുപോവുകയായിരുന്നു.
നഗരത്തിലെ പാര്‍ക്ക് സ്ട്രീറ്റിലുള്ള കമ്മീഷണറുടെ വസതിയിലെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ സ്ഥലത്തുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ആദ്യം തടഞ്ഞുവെക്കുകയും പിന്നീട് മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.
2013ലെ ബംഗാളിലെ റോസ്വാലി, ശാരദ ചിട്ടി തട്ടിപ്പുകള്‍ അന്വേഷിച്ചിരുന്നത് രാജീവ് കുമാറായിരുന്നു.1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ രാജീവ് കുമാറിന് ചിട്ടി തട്ടിപ്പിലെ ചില നിര്‍ണായക രേഖ കാണാതായതുമായി ബന്ധമുണ്ടെന്നാണ് സി.ബി.ഐയുടെ ആരോപണം.
ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് രാജീവ് കുമാറിന് നിരവധി തവണ നോട്ടീസ് കൈമാറിയെങ്കിലും രണ്ടു വര്‍ഷമായി ഒഴിഞ്ഞു മാറുകയാണെന്നാണ് സി.ബി.ഐ ആരോപണം.
ധര്‍ണ്ണയിരിക്കുന്ന മമതാ ബാനര്‍ജിയ്ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു.
WATCH THIS VIDEO: