Advertisement
Kerala News
മന്ത്രിമാരെ പിന്‍വലിക്കാന്‍ മടിക്കില്ലെന്ന് ഗവര്‍ണറുടെ മുന്നറിയിപ്പ്; അങ്ങനെ ഒരു അധികാരം ഗവര്‍ണര്‍ക്കില്ലെന്ന് മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Oct 17, 06:36 am
Monday, 17th October 2022, 12:06 pm

തിരുവനന്തപുരം: ഗവര്‍ണര്‍ സ്ഥാനത്തിന്റെ അന്തസ് കുറച്ചു കാണിച്ചാല്‍ കടുത്ത നടപടി എടുക്കുമെന്ന് മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മുന്നറിയിപ്പ്. മന്ത്രിമാരെ പിന്‍വലിക്കാന്‍ മടിക്കില്ലെന്നും ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.

‘ഗവര്‍ണറെ ഉപദേശിക്കാന്‍ മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും അവകാശവുമുണ്ട്. എന്നാല്‍ ഗവര്‍ണറുടെ പദവിയുടെ അന്തസ് കുറയ്ക്കുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിമാരെ പിന്‍വലിക്കാന്‍ മടിക്കില്ല,’ എന്ന് ഗവര്‍ണര്‍ പറഞ്ഞതായാണ് ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ട്വീറ്റ്.

എന്നാല്‍, മന്ത്രിമാരെ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്നും, ചീഫ് മിനിസ്റ്റര്‍ ആവശ്യപ്പെട്ടെങ്കില്‍ മാത്രമേ ഗവര്‍ണര്‍ക്ക് മന്ത്രിമാരെ മാറ്റാന്‍ പറ്റൂ എന്ന് മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി പറഞ്ഞു.

‘മന്ത്രിമാരെ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ല. ചീഫ് മിനിസ്റ്റര്‍ ആവശ്യപ്പെട്ടെങ്കില്‍ മാത്രമേ ഗവര്‍ണര്‍ക്ക് മന്ത്രിമാരെ മാറ്റാന്‍ പറ്റൂ. അല്ലാതെ മന്ത്രിമാരെ ഗവര്‍ണറുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റുക എന്നുള്ളത് നമ്മുടെ ഭരണഘടന അനുസരിച്ച് നടക്കില്ല. അങ്ങനെ ഒരു അധികാരം ഭരണഘടനാപരമായി ഗവര്‍ണര്‍ക്കില്ല,’ പി.ഡി.ടി. ആചാരി പറഞ്ഞു.

Content Highlight: Governor Arif Mohammed Khan Warns State Ministers in Tweet