തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ പുറത്താക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. എന്നാല്‍ ഗവര്‍ണറുടെ കത്ത് മുഖ്യമന്ത്രി തള്ളി.
ധനമന്ത്രിയുടെ പ്രസംഗങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഗവര്‍ണര്‍ കത്തയച്ചത്. ധനമന്ത്രിയില്‍ പ്രീതി നഷ്ടമായെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
അതേസമയം, തന്നെ വിമര്‍ശിക്കുന്ന മന്ത്രിമാരെ പുറത്താക്കുമെന്ന് ഇതിന് മുമ്പ് ഗവര്‍ണര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11.30നകം കേരളത്തിലെ വി.സിമാര്‍ രാജിവെക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ രാജിവെക്കില്ലെന്നും കോടതിയെ സമീപിക്കില്ലെന്നും വി.സിമാര്‍ തന്നെ വ്യക്തമാക്കിയിരുന്നു.
യു.ജി.സി ചട്ടങ്ങള്‍ പാലിക്കാതെ നടന്ന വി.സി നിയമനങ്ങള്‍ക്ക് എതിരായ കോടതി വിധിയുടെ മറപിടിച്ചാണ് ഗവര്‍ണര്‍ അസാധാരാണമായ നടപടി എടുത്തിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഇത്രയുമധികം വി.സിമാരോട് രാജിവെക്കാന്‍ ഒരു ഗവര്‍ണര്‍ ആവശ്യപ്പെടുന്നത്.