| Friday, 5th July 2024, 9:33 am

കോടതി വിധിയെ ഗവർണർ കാറ്റിൽ പറത്തി; സെനറ്റിൽ വീണ്ടും കാവി നിയമനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരള സർ‌വകലാശാല സെനറ്റിലേക്ക് അഞ്ച്‌ സംഘപരിവാറുകാരെ കൂടി നിയമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതി വിധി അവഗണിച്ചാണ് ഗവർണറുടെ നിയമനം. എ.ബി.വി.പി പാനലിൽ കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചു എന്ന യോഗ്യതയെ അടിസ്ഥാനമാക്കി മാത്രമാണ് വിദ്യാർത്ഥി മണ്ഡലത്തിൽ നിന്നുമുള്ള നിയമനം.

Also Read: ഉറപ്പായും ഫസ്റ്റ് പാർട്ടിനേക്കാൾ മികച്ചതായിരിക്കും രണ്ടാം ഭാഗം, കാരണം ആ ചിത്രത്തിനൊരു ഫാൻ ബേസുണ്ട്: ധ്യാൻ ശ്രീനിവാസൻ

ബി.ജെ.പി അനുകൂല അധ്യാപക സംഘടനയായ എൻ.ടി.യുവിന്റെ പ്രവർത്തകൻ എസ് സുജിത് (​ഗവ. എച്ച്.എസ് തോന്നയ്ക്കൽ), വിദ്യാർഥി ജെ. എസ്. ദേവിപ്രിയ (പി.എച്ച്.ഡി ഹിസ്റ്ററി), ആർ. കൃഷ്ണപ്രിയ (എം.എസ്.സി കെമിസ്ട്രി, കാര്യവട്ടം ക്യാമ്പസ്), ആർ. രാമാനന്ദ് (എം.എ, എൻ.എസ്.എസ് കോളേജ് പന്തളം), ജി. ആർ. നന്ദന (ബി.എ മാർ ഇവാനിയോസ്) എന്നിവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്‌.

സർവകലാശാലാ ചട്ടത്തിന് വിരുദ്ധമായി എ.ബി.വി.പി പ്രവർത്തകരായ നാലുപേരെ നിയമിച്ച ചാൻസലറുടെ നടപടി മെയ് 22ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. യോഗ്യതയുടെ അടിസ്ഥാനത്തിൽ പുതിയ നിയമനം നടത്താൻ കോടതി ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ബി.ജെ.പി നൽകിയ പട്ടിക പ്രകാരം സർവകലാശാലയോട് അന്വേഷിക്കാതെ ഗവർണർ നിയമനം നടത്തുകയായിരുന്നു.

സർവകലാശാലാ ചട്ടപ്രകാരം മാനവിക ശാസ്ത്ര വിഷയങ്ങളിലും കായിക, കലാമേലഖകളിലും മികവ് പുലർത്തിയ വിദ്യാർത്ഥികളെയാണ് സെനറ്റ് പ്രതിനിധികളായി ചാൻസലർ നിർദേശിക്കേണ്ടത്.

എന്നാൽ കലോത്സവത്തിൽ വ്യക്തിഗത ഇനത്തിലൊന്നും പങ്കെടുക്കാത്ത വിദ്യാർത്ഥിയെയാണ് ഗവർണർ കലാവിഭാഗത്തിൽ നിർദേശിച്ചിരിക്കുന്നത്. ഇത്തരത്തിൽ പട്ടികയിൽ ഉൾപ്പെടുത്തിയ വിദ്യാർത്ഥികൾക്കൊന്നും മതിയായ യോഗ്യത ഉണ്ടായിരുന്നില്ല.

Content Highlight: Governor  appointed five more Sangh Parivar members to the Kerala University Senate

Latest Stories

We use cookies to give you the best possible experience. Learn more