| Saturday, 20th January 2018, 8:01 pm

രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തിന്റെ പ്രതിഛായ തകര്‍ക്കും: ഗവര്‍ണര്‍ പി. സദാശിവം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതികരണവുമായി ഗവര്‍ണര്‍ പി സദാശിവം. കണ്ണൂരിലെ കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിഛായ തകര്‍ക്കുന്നുവെന്നും അണികളെ സമാധാന പാതയില്‍ എത്തിക്കാന്‍ നേതാക്കള്‍ തയ്യാറാവണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

തിരുവനന്തപുരം കനകകുന്നില്‍ നടന്ന നിശാഗന്ധി നൃത്തോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ആക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസ് ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അക്രമ ബാധിത പ്രദേശങ്ങളിലും ഇത്തരം മേളകള്‍ സംഘടിപ്പിച്ച് സമാധാന അന്തരീക്ഷം ഉണ്ടാക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ശ്യാമപ്രസാദ്

കണ്ണൂരില്‍ എ.ബി.വി.പി പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ വിമര്‍ശനം.

ആര്‍.എസ്.എസ് കണ്ണവം പതിനേഴാം മൈല്‍ ശാഖ മുഖ്യശിക്ഷകായ ശ്യാമിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍. വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ കണ്ണൂര്‍ മുഴക്കുന്ന് പാറക്കണ്ടം പുത്തന്‍വീട്ടില്‍ മുഹമ്മദ് (20), മിനിക്കേല്‍ സലീം (26), നീര്‍വേലി സമീറ മന്‍സില്‍ അമീര്‍ (25), പാലയോട് തെക്കയില്‍ ഷഹീം (39) എന്നിവരാണ് അറസ്റ്റിലായത്.

We use cookies to give you the best possible experience. Learn more