| Thursday, 6th February 2020, 11:28 am

'പന്തളം കൊട്ടാരത്തില്‍ നിന്നും തിരുവാഭരണം ഏറ്റെടുക്കേണ്ടതില്ല'; കോടതി പങ്കുവെച്ചത് തിരുവാഭരണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കമാത്രമെന്നും കടകംപള്ളി സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട:ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവാഭരണം സൂക്ഷിക്കാന്‍ കൂടുതല്‍ സുരക്ഷ ആവശ്യമെങ്കില്‍ സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. സുപ്രീം കോടതി ബുധനാഴ്ച്ച പങ്കുവെച്ചത് തിരുവാഭരണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കമാത്രമാണെന്നും സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ സഹായം നല്‍കുമെന്നും കടകം പള്ളി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗം ശശികുമാര്‍ വര്‍മ്മ പറഞ്ഞു. കൊട്ടാരത്തിനകത്ത് സുരക്ഷിതമായാണ് തിരുവാഭരണം വച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ തീരുമാനമാകുന്നതിന് മുന്നേ കോടതി നിരീക്ഷണത്തില്‍ പ്രതികരണത്തിനില്ലെന്നും ശശികുമാര്‍ വര്‍മ്മ പ്രതികരിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബുധനാഴ്ച്ച പന്തളം കൊട്ടാരത്തിന് തിരുവാഭരണത്തില്‍ അവകാശമില്ലെന്ന്് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മുന്നംഗ ബെഞ്ച് നീരീക്ഷിച്ചിരുന്നു. തിരുവാഭരണം കൈവശം വെക്കാന്‍ മുന്‍ രാജകുടുംബത്തിനല്ല അവകാശമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

Latest Stories

We use cookies to give you the best possible experience. Learn more