വാളയാര്‍ക്കേസില്‍ തുടരന്വേഷണത്തിനായി കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍; പ്രോസിക്യൂട്ടറെ മാറ്റാനും തീരുമാനമായി
Valayar Case
വാളയാര്‍ക്കേസില്‍ തുടരന്വേഷണത്തിനായി കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍; പ്രോസിക്യൂട്ടറെ മാറ്റാനും തീരുമാനമായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th October 2019, 8:35 pm

തിരുവനന്തപുരം:വാളയാര്‍ക്കേസില്‍ പ്രോസിക്യൂട്ടറെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാന്‍ തീരുമാനിച്ചു. കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. തുടരന്വേഷണത്തിനായി കോടതിയെ സമീപിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കേസില്‍ തുടരന്വേഷണത്തിന് തടസ്സമില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രിയെ കണ്ടു. വാളയാര്‍ കേസില്‍ അപ്പീലിനു പോകുമെന്നും ഒക്ടോബര്‍ 25ന് പുറപ്പെടുവിച്ച വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ നേരത്തെ പറഞ്ഞിരുന്നു. അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വാളയാര്‍ കേസില്‍ കേസ് സംബന്ധിച്ച് അപ്പീല്‍ നല്‍കുമെന്നും പ്രഗല്‍ഭനായ അഭിഭാഷകന്റെ സഹായത്തോടെ കേസ് മേല്‍ക്കോടതിയില്‍ വാദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കേസില്‍ പൊലീസിന് എന്തെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ നിയമസഭയില്‍ പറഞ്ഞിരുന്നു.