ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടായ അലംഭാവം കൊണ്ടാണ് 20 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഇന്ത്യ-ചൈന സംഘര്‍ഷം ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ചേരുന്നതിന് മണിക്കൂറികള്‍ മാത്രം ബാക്കി നില്‍ക്കവേ ആണ് രാഹുലിന്റെ വിമര്‍ശനം.
” ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്: 1. ഗല്‍വാനിലെ ചൈനീസ് ആക്രമണം ആസൂത്രിതമായിരുന്നു, 2. കേന്ദ്ര സര്‍ക്കാര്‍ ഉറങ്ങുകയും പ്രശ്‌നം നിഷേധിക്കുികയും ചെയ്തു. 3. വിലകൊടുക്കേണ്ടി വന്നത് രക്തസാക്ഷികളായ നമ്മുടെ സൈനികര്‍ക്കാണ്,” ചൈനീസ് ആക്രമണം ആസൂത്രിതമായിരുന്നെന്ന പ്രതിരോധ സഹമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയായി രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യാ-ചൈന സംഘര്‍ഷം ചര്‍ച്ചചെയ്യാന്‍ ഇന്ന് വൈകിട്ടാണ് സര്‍വ്വ കക്ഷിയോഗം വിശളിച്ചിരിക്കുന്നത്.
രാജ്യത്തെ 15 രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.
സോണിയ ഗാന്ധി, മമത ബാനര്‍ജി, ശരത് പവാര്‍, നിതീഷ് കുമാര്‍, സീതാറാം യെച്ചൂരി, എം.കെ സ്റ്റാലിന്‍, ജഗന്‍മോഹന്‍ റെഡ്ഡി, ഡി.രാജ, തുടങ്ങിയവര്‍ സര്‍വ്വ കക്ഷി യോഗത്തില്‍ പങ്കെടുക്കും.
ഗല്‍വാന്‍ സംഘര്‍ഷത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ ഇവരെ അറിയിക്കും.
അതേ സമയം ആം ആദ്മി പാര്‍ട്ടി, ആര്‍.ജെ.ഡി എന്നീ പാര്‍ട്ടികള്‍ക്ക് യോഗത്തില്‍ ക്ഷണം ലഭിച്ചിട്ടില്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക