40000 ഏക്കറില്‍ അധികം ഭൂമി രണ്ടാം ഘട്ടത്തില്‍ ഏറ്റെടുക്കും. ഹൈക്കോടതി നിര്‍ദ്ദേശം അനുസരിച്ച് ഒരു മാസത്തെ സാവകാശം ഹാരിസണ്‍ മലയാളത്തിന് അനുവദിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം ഭൂമി ഏറ്റെടുക്കുന്നതായി ഉത്തരവിറക്കി.
നാല് ജില്ലകളില്‍ നടത്തിയ പരിശോധനകളില്‍ ഹാരിസണ്‍ മലയാളം കൈയടക്കി വച്ചിരിക്കുന്ന 30,000 ഏക്കര്‍ ഭൂമി വ്യാജ രേഖയുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് റിപ്പോര്‍ട്ട് ഏറണാകുളം ജില്ലാ കലക്ടര്‍ എം.ജി രാജമാണിക്യം സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. ഇതോടെയാണ് ഭൂമിയേറ്റടുക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുമ്പോട്ട് പോവുന്നത്. ആദ്യഘട്ട ഏറ്റെടുക്കല്‍ ഇപ്പോള്‍ നടന്നത്. നാല്‍പ്പതിനായിരത്തോളം ഏക്കര്‍ ഭൂമി രണ്ടാം ഘട്ടത്തില്‍ സര്‍ക്കാര്‍ ഏറ്റെടുക്കും .