ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തു
Daily News
ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th May 2015, 9:52 pm

Cheruvally-Estate1 കൊച്ചി: ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തു. ഹാരിസണ്‍ മലയാളം ലിമിറ്റഡില്‍ നിന്നും നാല് എസ്റ്റേറ്റും ഏറ്റെടുത്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യമാണ് ഉത്തരവിറക്കിയത്. 6835 ഏക്കര്‍ ഭൂമി ഉത്തരവിലൂടെ സര്‍ക്കാര്‍ ഏറ്റെടുത്തു.

2010 മുതല്‍ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തി വരികയായിരുന്നു. ബിലീവേഴസ് ചര്‍ച്ചിനുവേണ്ടി കെ. പി യോഹന്നാന്‍ നിയമം ല്ംഘിച്ച് വാങ്ങിയ ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റ് . കാഞ്ഞിരപ്പള്ളിയിലെ മണിമലയിലും ഏരുമേലിയിരുമായി കിടക്കുന്ന 2200 ഏക്കര്‍ എസ്റ്റേറ്റ്, സര്‍ക്കാര്‍ ഹാരിസണ്‍ മലയാളത്തിന് പാട്ടത്തിന് നല്‍കിയതായിരുന്നു.

ഹാരിസണ്‍ മലയാളം ഇത് കെ.പി.യോഹന്നാന് വിറ്റു. പാട്ടത്തിന് നല്‍കിയ സര്‍ക്കാര്‍ഭൂമി വിറ്റത് നിയമ വിരുദ്ധമാണെന്ന് കണ്ട കോട്ടയം ജില്ലാ കലക്ടര്‍ ഭൂമിയുടെ പോക്കുവരവ് റദ്ദാക്കിയിരുന്നു. കെ.പി യോഹന്നാന് ഭൂമി കൈമാറിയ ഹാരിസണ്‍ മലയാളം എസ്റ്റേറ്റിന് ഇതിനുള്ള അധികാരമില്ലെന്നും റവന്യൂ വകുപ്പ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

2010ല്‍ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ തുടങ്ങിയെങ്കിലും ഗോസ്പല്‍ ഏഷ്യ സൊസൈറ്റിക്കുവേണ്ടി ബിഷപ്പ് കെ.പി യോഹന്നാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി നടപടി സ്റ്റേ ചെയ്യുകയായിരുന്നു