കേരളത്തില്‍ വ്യാജ റേഷന്‍ കാര്‍ഡുകള്‍ വര്‍ദ്ധിക്കുന്നു; അനര്‍ഹ കാര്‍ഡ് ഉപഭോക്താക്കളില്‍ നിന്ന്‌ പിഴയിടാക്കും; ഭക്ഷ്യ മന്ത്രി
Kerala Politics
കേരളത്തില്‍ വ്യാജ റേഷന്‍ കാര്‍ഡുകള്‍ വര്‍ദ്ധിക്കുന്നു; അനര്‍ഹ കാര്‍ഡ് ഉപഭോക്താക്കളില്‍ നിന്ന്‌ പിഴയിടാക്കും; ഭക്ഷ്യ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th December 2017, 8:38 am

 

തിരുവനന്തപുരം: അനര്‍ഹമായി വ്യാജ റേഷന്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കെതിരെ നിയനടപടിയെടുക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. വ്യാജ കാര്‍ഡുപയോഗിച്ച് സൗജന്യ റേഷന്‍ വാങ്ങുന്നവര്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടിയെടുക്കാന്‍ ഒരുങ്ങുന്നത്. കാര്‍ഡ് ഉടന്‍ മാറ്റിയില്ലെങ്കില്‍ കഴിഞ്ഞ ഒരു വര്‍ഷം കൈപ്പറ്റിയ സൗജന്യത്തിന്റെ തുക ഒടുക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മാത്രമല്ല “റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹമായി കയറിക്കൂടിയവര്‍ സര്‍ക്കാര്‍ നടപടിയിലേക്ക് കടക്കുന്നതിനു മുമ്പ് സ്വയം ഒഴിവാകണം” എന്ന് ഭക്ഷ്യ മന്ത്രിയായ തിലോത്തമന്‍ അറിയിച്ചിരുന്നു.

സര്‍ക്കാരിന്റെ കണക്കുപ്രകാരം എകദേശം രണ്ടു ലക്ഷത്തിലധികം പേര്‍ ഇപ്പോഴും വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ച് റേഷന്‍ കൈപ്പറ്റുന്നുണ്ടെന്നാണ് കണക്ക്. ഇവര്‍ കൈപ്പറ്റിയ ഒരു വര്‍ഷത്തെ സൗജന്യ റേഷന്‍ കണക്കാക്കിയാല്‍ എകദേശം പത്തുകോടിയിലധികം വരും. ഇതിനോടൊപ്പം പിഴ കൂടി ഈടാക്കണമെന്നാണ് അധികൃതര്‍ പറയുന്നത്. ഇ-പോസ് സംവിധാനം വ്യാപകമാക്കുന്നതിലൂടെ നടപടികള്‍ തുടങ്ങുമെന്നും പറഞ്ഞു.