പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു
Kerala
പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th April 2018, 10:46 am

തിരുവനന്തപുരം: കേരളത്തിലെ സഹകരണ മെഡിക്കല്‍ കോളേജായ പരിയാരം മെഡിക്കല്‍ കോളേജ് ഇനി മുതല്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍. മെഡിക്കല്‍ കോളേജിന്റെ പൂര്‍ണ്ണ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്തതായി ഉത്തരവ് പുറത്തുവന്നു.

ഈ തീരുമാനം സംബന്ധിച്ച് ഓര്‍ഡിനന്‍സിന് മന്ത്രിസഭയോഗത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിന്റെ നിയന്ത്രണം എറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാതായും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

കോളേജ് നിയന്ത്രണത്തിലാക്കുന്നതിന്റെ ഭാഗമായി നിലവില്‍ ഹഡ്‌കോവിന് കോളേജിന്റെ ഭാഗത്ത് നിന്ന് നല്‍കാനുള്ള വായ്പാ കുടിശ്ശിക സര്‍ക്കാര്‍ എറ്റെടുത്ത് അടയ്ക്കാന്‍ തുടങ്ങിയിരുന്നു.


ALSO READ: സി.പി.ഐ.എമ്മിന്റെ പതിവു രീതി വച്ച് ഇതൊന്നും ഒരു അക്രമമല്ല, ബോംബേറും 51 വെട്ടുമൊക്കെയാണ് അവരുടെ മിനിമം അക്രമം; വാഹനം പൊലീസുകാരനെ തട്ടിയ സംഭവത്തില്‍ വീണ്ടും വിശദീകരണവുമായി വി.ടി ബല്‍റാം


അതേസമയം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നുള്ള ഉത്തരവ് വന്നതു മുതല്‍ നയപരമായ തീരുമാനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിഞ്ഞ് നില്‍ക്കുകയായിരുന്നു മെഡിക്കല്‍ കോളേജ് ഭരണസമിതി. ദൈനംദിന കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഭരണസമിതിയുടെ നിയന്ത്രണത്തിലുള്ളത്.

updating…