| Friday, 26th February 2021, 3:28 pm

പ്രവാസികള്‍ക്ക് ആശ്വാസവുമായി സര്‍ക്കാര്‍; വിമാനത്താവളങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന സൗജന്യമാക്കി കേരളം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിദേശത്ത് നിന്ന് എത്തുന്ന പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന സൗജന്യമാക്കി കേരള സര്‍ക്കാര്‍. വിമാനത്താവളങ്ങളില്‍ നടത്തുന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധനയാണ് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമാക്കിയിരിക്കുന്നത്.

ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഇത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്. റിസല്‍ട്ട് നല്‍കിയ ശേഷം ആരോഗ്യവകുപ്പിന്റെ നിര്‍ദേശാനുസരണം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു

നിലവില്‍ വിദേശത്ത് നിന്ന് ഇന്ത്യയില്‍ എത്തുന്നവര്‍ 72 മണിക്കൂറിനകം എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. ഇതിന് പുറമെ വിമാനത്താവളങ്ങളില്‍ നിന്ന് ആര്‍.ടിപി.സി.ആര്‍ ടെസ്റ്റ് ചെയ്യണമെന്നും നിര്‍ബന്ധമാണ്.

ഇത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് കേരളം പരിശോധന സൗജന്യമാക്കിയത്. 1800 രൂപയായിരുന്നു കൊവിഡ് പരിശോധനയ്ക്കായി വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്നത്.

വിദേശത്തു നിന്നും നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ വരുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നാട്ടില്‍ എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങിയതിനു ശേഷം കണ്‍ഫര്‍മേറ്ററി മോളിക്യുളാര്‍ ടെസ്റ്റും നടത്തണമെന്നായിരുന്നു ഫെബ്രുവരി 22 ന് പുറത്തിറങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവില്‍ പറഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Government to provide relief to expatriates; Kerala makes RTPCR inspection free at airports

Latest Stories

We use cookies to give you the best possible experience. Learn more