ന്യൂദല്‍ഹി: വര്‍ക്ക് ഫ്രം ഹോം രീതിയ്ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. കൊവിഡിന് ശേഷവും പല സ്ഥാപനങ്ങളും വര്‍ക്ക് ഫ്രം ഹോം തുടരുന്നതിനാല്‍ നിയമപരമായ ചട്ടക്കൂടുണ്ടാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
ഇത് പ്രകാരം ജീവനക്കാരുടെ തൊഴില്‍ സമയം നിശ്ചയിക്കും. ഇന്റര്‍നെറ്റ്, വൈദ്യുതി എന്നിവയില്‍ ജീവനക്കാര്‍ക്ക് വരുന്ന ചെലവ് സംബന്ധിച്ചും വ്യവസ്ഥയുണ്ടാക്കും.
കൊവിഡ് വ്യാപനത്തിന് പിന്നാലെയാണ് രാജ്യത്തും ലോകത്താകമാനവും വര്‍ക്ക് ഫ്രം ഹോം എന്ന തൊഴില്‍രീതി വ്യാപകമായത്.
നേരത്തെ വര്‍ക്ക് ഫ്രം ഹോം എന്ന തൊഴില്‍ സംസ്‌കാരത്തിന് ഇന്ത്യയില്‍ അംഗീകാരം നല്‍കിയിരുന്നു. ജനുവരിയില്‍ ഇറക്കിയ സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ പ്രകാരം സേവന മേഖലയിലാണ് ഇത് അനുവദിച്ചിരുന്നത്.