നവംബര്‍ 8; കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കുമെന്ന് ബി.ജെ.പി
India
നവംബര്‍ 8; കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കുമെന്ന് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th October 2017, 7:29 pm

 

ന്യൂദല്‍ഹി: നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികമായ നവംബര്‍ എട്ട് സര്‍ക്കാര്‍ കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ നവംബര്‍ എട്ടിനു കരിദിനം ആചരിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കള്ളപ്പണ വിരുദ്ധ ദിനം ആചരിക്കുമെന്ന പ്രഖ്യാപനവുമായി ബി.ജെ.പി സര്‍ക്കാര്‍ രംഗത്തെത്തിയത്.


Also Read: ചിരി പടര്‍ത്താന്‍ കാരണമായതില്‍ സന്തോഷം; ട്രോളുകള്‍ക്ക് മറുപടിയുമായി ചിന്ത ജെറോം


കരിദിനം ആചരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആഹ്വാനത്തെ അരുണ്‍ ജെയ്റ്റ്‌ലി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. അധികാരത്തിലിരുന്നപ്പോള്‍ കളളപ്പണത്തിനെതിരെ കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. “ആവശ്യമായ അവസരങ്ങള്‍ കോണ്‍ഗ്രസിന് ഭരണത്തില്‍ ഇരുന്നപ്പോള്‍ കിട്ടിയിട്ടുണ്ട്. എന്നാല്‍ യാതൊന്നും തന്നെ അവര്‍ കളളപ്പണത്തിനെതിരെ ചെയ്തിട്ടില്ല. രാജ്യത്തെ തകര്‍ത്തവരാണ് ഇപ്പോള്‍ അവബോധം നടത്തുന്നത്” ജെയ്റ്റ്‌ലി പറഞ്ഞു.

നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യം ഇനിയും കോണ്‍ഗ്രസുകാര്‍ക്ക് മനസിലായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നോട്ട് അസാധുവാക്കല്‍ മൂലം അനധികൃതമായി സൂക്ഷിച്ചിരുന്ന കള്ളപ്പണം ബാങ്കില്‍ നിക്ഷേപിക്കുകയും അത് നികുതി വിധേയമാകുകയും ചെയ്തിട്ടുണ്ടെന്നും ജെയ്റ്റ്‌ലി പറഞ്ഞു.


Dont Miss: പെരുമ്പാമ്പിന്റെ പുറത്തുകയറി മൂന്നു വയസുകാരന്റെ സവാരി ഗിരി ഗിരി; വീഡിയോ


നേരത്തെ നോട്ടു നിരോധനം രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചതായി സാമ്പത്തിക വിദഗ്ദര്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു. പിന്‍വലിച്ച പണത്തിന്റെ നല്ലൊരുഭാഗം തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകളും പറഞ്ഞിരുന്നു.

രാജ്യത്തെ ജനജീവിതത്തെ മുഴുവന്‍ നോട്ടു നിരോദധനം ബാധിച്ചിരുന്നു. നിരവധി മരണങ്ങളും ഇതേതുടര്‍ന്ന് സംഭവിക്കുകയും ചെയ്തിരുന്നു.