'കോള്‍ഡ്രോപ്പ്' പ്രശ്‌നം പരിഹരിക്കാന്‍ കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍
Daily News
'കോള്‍ഡ്രോപ്പ്' പ്രശ്‌നം പരിഹരിക്കാന്‍ കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th August 2015, 9:38 am

Ravisankar-prasad-2ന്യൂദല്‍ഹി: മൊബൈല്‍ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന “കോള്‍ഡ്രോപ്പ്” പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശനമായ സംവിധാനങ്ങള്‍ കൊണ്ടുവരുന്നു. കോള്‍ഡ്രോപ് പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും അല്ലാത്ത പക്ഷം സേവനദാതാക്കള്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ സേവനദാതാക്കളെ അറിയിച്ചു. അതേസമയം കൂടുതല്‍ ടവറുകള്‍ ഒരുക്കുമെന്ന് കേന്ദ്ര ടെലികോം വകുപ്പുമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ഫോണ്‍വിളി തടസ്സപ്പെടാതിരിക്കാന്‍ സേവന ദാതാക്കള്‍ അവരുടെ നിലവിലുള്ള സാങ്കേതികസംവിധാനവും ശേഷിയും കാര്യക്ഷമമായി ഉപയോഗിക്കണമെന്ന് നോയിഡയില്‍ നടന്ന ദക്ഷിണ ടെലികെtuാ റഗുലേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഈ പ്രശ്‌നത്തില്‍ കൃത്രിമത്വം എന്തെങ്കിലും കണ്ടെത്തിയാല്‍ കര്‍ശന നടപടികള്‍ക്ക് വഴങ്ങേണ്ടിവരുമെന്നും സേവനദാതാക്കള്‍ക്ക് മന്ത്രി മുന്നറിയിപ്പ് നല്‍കി.

മൊബൈല്‍ ടവറുകള്‍ ആവശ്യത്തിനില്ലാത്തതും കൂടുതല്‍ സ്‌പെക്ട്രംഅനുവദിക്കാത്തതമാണ് കോള്‍ഡ്രോപ്പിന് കാരണമാകുന്നതെന്നാണ് സേവനദാതാക്കള്‍ പറയുന്നത്. എന്നാല്‍ ഈ പ്രശ്‌നത്തിന് പിന്നില്‍ സേവനദാതാക്കളുടെ സാമ്പത്തിക താല്പര്യങ്ങളുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാല്‍ ഇക്കാര്യം സേവനദാതാക്കള്‍ നിഷേധിച്ചു.

അതേസമയം രാജ്യത്ത് കൂടുതല്‍ മൊബൈല്‍ ഫോണ്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
സ്വകാര്യ വ്യക്തികളുടെ സ്ഥലം ലഭ്യമല്ലെങ്കില്‍ സര്‍ക്കാര്‍കെട്ടിടങ്ങള്‍ക്കു മുകളില്‍ ടവറുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.