ഓട്ടോ-ടാക്‌സി നിരക്ക് വര്‍ദ്ധന സംബന്ധിച്ച് തീരുമാനവും നാളത്തെ മന്ത്രി സഭാ യോഗം ചര്‍ച്ച ചെയ്യും. കഴിഞ്ഞ യോഗത്തില്‍ തീരുമാനിച്ച നികുതി വര്‍ദ്ധന നടപ്പാക്കാനുള്ള ഓര്‍ഡിനന്‍സും മന്ത്രിസഭ പരിഗണിക്കും.
ഒക്ടോബര്‍ മാസത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശബളവും പെന്‍ഷനും നല്‍കാനുള്ള 2500 കോടി രൂപ കണ്ടെത്താന്‍ അടിയന്തിര നടപടി വേണമെന്ന് ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തന്നെയാവും മന്ത്രി സഭ യോഗത്തിലെ മുഖ്യ ചര്‍ച്ചാ വിഷയം.
ഭരണച്ചിലവ് കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ അഞ്ച് ദിവസമായി പരിമിതപ്പെടുത്തുന്നതിനുള്ള നിര്‍ദേശവും മന്ത്രിസഭ പരിഗണിക്കും.