ന്യൂദല്‍ഹി: രാജ്യത്തെ തൊഴില്‍ സമയം ഒമ്പത് മണിക്കൂറായി വര്‍ധിപ്പിക്കുകയും അതേസമയം അധിക ജോലിയുടെ വേതനം വര്‍ധിപ്പിക്കാതെയുമുള്ള ദേശീയ വേതന നിയമത്തിന്റെ കരട് രേഖ പുറത്തിറക്കി. ഇതിനെതിരെ ട്രേഡ് യൂണിയനുകള്‍ പ്രതിഷേധം ശക്തമാക്കുകയാണ്.
ഇത് പ്രകാരം സാധാരണ പ്രവൃത്തി ദിവസം എന്ന് പറയുന്നത് വിശ്രമസമയമടക്കം ഒമ്പത് മണിക്കാറായിരിക്കും. അതേസമയം 12 മണിക്കൂറില്‍ കൂടരുതെന്നും പറയുന്നുണ്ട്.
എന്നാല്‍ ദിവസ വേതനം എട്ട് മണിക്കൂര്‍ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുക. മാസവേതനത്തിനായി 26 പ്രവൃത്തി ദിവസവും എട്ട് മണിക്കൂറുമാണ് പരിഗണിക്കുന്നത്. ജൂലൈയില്‍ കൊണ്ട് വന്ന വേതന ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കരട് തയാറാക്കിയിരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തൊഴില്‍ മന്ത്രാലയത്തിന്റെ ആഭ്യന്തര കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം, ‘ഇന്ത്യയുടെ ദേശീയ മിനിമം വേതനത്തിലെ കണക്കനുസരിച്ച് പ്രതിദിന വേതനം 375 രൂപയായി നിശ്ചയിക്കണം. മിനിമം പ്രതിമാസ വേതനമായ 9750 രൂപക്ക് പുറമേ നഗര അധിഷ്ഠിത തൊഴിലാളികള്‍ക്ക് 1430 രൂപ ഭവന അലവന്‍സും നല്‍കണമെന്നാണ്’ പാനലിന്റെ നിര്‍ദേശം.
എന്നാല്‍ പുതിയ ഭേദഗതിയില്‍ അവ്യക്ത നിലനില്‍ക്കുന്നതിനാല്‍ തന്നെ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ഡിസംബര്‍ വരെ സമയമുണ്ട്.
പ്രദേശങ്ങളെ തരം തിരിച്ചാകും അടിസ്ഥാന വേതനം തീരുമാനിക്കുക. ഇതോടൊപ്പം എല്ലാ ജീവനക്കാര്‍ക്കും ബോണസ് നല്‍കാനും തീരുമാനമുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിക്കുന്ന പ്രതിമാസത്തുകയില്‍ കവിയാത്തവര്‍ക്കാണ് ബോണസ് നല്‍കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ