Kerala News
പച്ചക്കറി വിലനിയന്ത്രിക്കാന്‍ സഞ്ചരിക്കുന്ന തക്കാളി വണ്ടികള്‍; എട്ടുകോടിയുടെ പുതിയ പദ്ധതിയുമായി കൃഷിവകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 17, 02:35 am
Friday, 17th December 2021, 8:05 am

 

തിരുവനന്തപുരം: പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാന്‍ 28 സഞ്ചരിക്കുന്ന തക്കാളി വണ്ടികള്‍ നിരത്തിലിറക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്.

വരുംകാലത്തെ വിലക്കയറ്റം മുന്‍കൂട്ടി കണ്ടാണ് ഇത്തരത്തിലുള്ള ഇടപെടല്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

സ്ഥിരം കച്ചവടമില്ലാത്ത സ്ഥലങ്ങളില്‍ ഹോര്‍ട്ടികോര്‍പിന്റെ നേതൃത്വത്തിലായിരിക്കും സഞ്ചരിക്കുന്ന പച്ചക്കറി വില്‍പന നടത്തുക. പദ്ധതിക്കായി എട്ടുകോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

കേരളത്തിലെ വിവിധയിടങ്ങള്‍, അയല്‍ സംസ്ഥാനങ്ങള്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും സംഭരിക്കുന്ന പച്ചക്കറിയായിരിക്കും വിപണനം ചെയ്യുന്നത്.

രാവിലെ 7.30 മുതല്‍ രാത്രി 7.30 വരെയാണ് തക്കാളി വണ്ടികളുടെ പ്രവര്‍ത്തനം ഉണ്ടാവുക. ഒരു കിലോ തക്കാളിക്ക് 50 രൂപയായിരിക്കും വില.

മറ്റുപച്ചക്കറികളും വിലക്കുറവില്‍ ലഭ്യമാവും. കൂടുതല്‍ സംഭരണകേന്ദ്രങ്ങളില്‍ നിന്ന് പച്ചക്കറി ശേഖരിച്ച് വില്‍പ്പന നടത്താനും പദ്ധതിയുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Government started new project for controlling vegetable price