ന്യൂദല്‍ഹി: നരേന്ദ്ര മോദി അധികാരത്തിലെത്തി 1100 ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ മോദിയുടെ ചിത്രം പതിച്ച പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് 1100 കോടി രൂപയെന്ന് സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിനുള്ള മറുപടിയിലാണ് മോദി സര്‍ക്കാര്‍ അദ്ദേഹത്തിന്റെ പരസ്യങ്ങള്‍ക്കായി ഒരു ദിവസം ഒരു കോടി രൂപയിലേറെ ചെലവഴിച്ചതായി സര്‍ക്കാര്‍ സമ്മതിച്ചത്.
Also read ‘ഇനിയും നോക്കി നില്‍ക്കാനാവില്ല’; സംഘപരിവാറിന്റെ ഗുണ്ടായിസത്തിനെതിരെ നിയമ നിര്‍മ്മാണം നടത്തണം; സാംസ്‌കാരിക ഫാഷിസത്തിനെതിരെ യുവനേതാക്കളുടെ കൂട്ടായ്മ
വിവിധ പദ്ധതികള്‍ക്കായി പ്രധാനമന്ത്രിയുടെ ചിത്രം ഉള്ള പരസ്യങ്ങള്‍ നല്‍കിയത് വഴിയാണ് പ്രതിദിനം ഒരു കോടിയിലേറെ രൂപയുടെ പരസ്യം സര്‍ക്കാര്‍ ഈ കാലയളവില്‍ നല്‍കിയതായി വാര്‍ത്ത പുറത്ത് വന്നത്. രാജ്യ തലസ്ഥാനത്തെ പ്രധാന തെരുവുകളിലെ ടോയ്ലറ്റുകളുടെ ചുമരുകളിലും മെട്രോ സ്റ്റേഷനുകളിലും ട്രെയിന്‍ കോച്ചുകളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച പരസ്യം നല്‍കിയിരുന്നു.
ഇതിന് പുറമേ എസ്.എം.എസ്, ഇന്റര്‍നെറ്റ്, ബ്രോഡ്കാസ്റ്റ്, കമ്യൂണിറ്റി റേഡിയോ, ഡിജിറ്റല്‍ സിനിമ, ടെലികാസ്റ്റ് എന്നീ മേഖലകളിലും പരസ്യം നല്‍കുന്നതിനായി സര്‍ക്കാര്‍ ചെലവിട്ട തുകയാണ് വിവരാവകാശ രേഖപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി ലഭിച്ചിരിക്കുന്നത്.
Dont miss ‘മാപ്പ് പറഞ്ഞേ തീരു’; അമിത് ഷായ്‌ക്കെതിരായ പ്രസ്താവന; കോടിയേരിക്ക് വക്കീല്‍ നോട്ടീസ്
എന്നാല്‍ ടെലിവിഷന്‍, റേഡിയോ, സാമൂഹ്യമാധ്യമങ്ങള്‍ തുടങ്ങിയവയില്‍ പരസ്യം നല്‍കിയതിന്റെ ചെലവ് ഈ കണക്കില്‍ ഉള്‍പ്പെടുന്നില്ല. ഇതിന് പുറമെ സര്‍ക്കാര്‍ കലണ്ടറുകളിലും ഡയറികളിലും മഹാത്മാഗാന്ധിയുടെ ചിത്രം മാറ്റി മോദിയുടെ ചിത്രം നല്‍കിയതിന്റെ കണക്കുകളും 1100കോടിയില്‍ ഉള്‍പ്പെട്ടിട്ടില്ല.
2014 മുതല്‍ 2016 വരെയുള്ള കണക്ക് മാത്രമാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. ഇത് വരെയുള്ള കണക്കുകളും മറ്റു വിഭാഗങ്ങളിലെ പരസ്യ ചെലവും കൂടിയാകുമ്പോള്‍ പ്രധാന മന്ത്രിയുടെ പരസ്യ ചെലവ് ഇരട്ടിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2016 ആഗസ്ത് 29ന് ഗ്രേറ്റര്‍ നോയ്ഡയിലെ രാംവീര്‍ തന്‍വര്‍ ആര്‍.ടി.ഐ നിയമപ്രകാരം വാര്‍ത്താപ്രക്ഷേപണ മന്ത്രാലയത്തിനു നല്‍കിയ അപേക്ഷയിലാണ് 1100 കോടി ചെലവിട്ടതായി കണക്കുകള്‍ നല്‍കിയിരിക്കുന്നത്.
രാജ്യത്ത് വിവിധ പദ്ധതികള്‍ക്കുള്ള വിഹിതം സര്‍ക്കാര്‍ വെട്ടിക്കുറക്കുമ്പോഴാണ് പരസ്യ ഇനത്തില്‍ ഇത്രയേറെ തുക സര്‍ക്കാര്‍ ചെലവിടുന്നത്. പരസ്യച്ചെലവ് ഈവിധം മുന്നേറുകയാണെങ്കില്‍ മോദി സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാകുന്നതോടെ മൂവായിരം കോടിയിലേറെ രൂപയാകും ഈയിനത്തില്‍ മാത്രം ചെലവാക്കുക.
You must read this ഓട്ടോയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ആറ് മാസം പ്രായമായ കുഞ്ഞിനെ ഓട്ടോയില്‍ നിന്ന് പുറത്തെറിഞ്ഞ് കൊലപ്പെടുത്തി
സ്വന്തം പ്രചാരണത്തിനായി പണം ചെലവിടുന്ന കാര്യത്തില്‍ മോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെയും മറികടന്നിരിക്കുകയാണ്. തന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ട്രംപ് ചെലവിട്ടത് 800 കോടി രൂപ മാത്രമായിരുന്നു.