ബെയ്‌റൂട്ട്: സര്‍ക്കാരിന്റെ രാജിക്ക് ശേഷവും പ്രതിഷേധച്ചൂടടങ്ങാതെ ലെബനന്‍. ബെയ്‌റൂട്ട് സ്‌ഫോടനത്തിന് പിന്നാലെ ലെബനന്‍ സര്‍ക്കാര്‍ രാജിവെച്ചിരുന്നു.
രാജ്യത്തേക്കാളും വലിയ അഴിമതി മൂലമാണ് സ്ഫോടനം ഉണ്ടായെതന്നാണ് ഹസ്സന്‍ ദയിബ് തന്റെ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. മാറ്റങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ക്കൊപ്പം നിന്ന് പോരാടുന്നതിനു വേണ്ടിയാണ് അധികാരമൊഴിയുന്നതെന്നും രാജിക്ക് കാരണമായി പറഞ്ഞിരുന്നു.
എന്നാല്‍ രാജികൊണ്ട് മാത്രം ലെബനിലെ ദുരന്തത്തിന് പരിഹാരം ഉണ്ടാവില്ലെന്നാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
അഴിമതിക്കാരായ ഭരണവര്‍ഗത്തെ നീക്കം ചെയ്യണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.
‘ആദ്യം അധികാരികളെ കുഴിച്ചു മൂടുക ‘ എന്ന മുദ്രാവാക്യമാണ് പ്രതിഷേധക്കാര്‍
ഉയര്‍ത്തുന്നത്. രാജിവെച്ചത് കൊണ്ട് മാത്രം ലെബനില്‍ നടന്ന ദുരന്തത്തിന് പരിഹാരം ആകില്ലെന്നും ഇവര്‍ പറയുന്നു. ലബനിന് ആവശ്യം പുതിയൊരു മാറ്റമാണെന്നാണ് സര്‍ക്കാരിന്റെ രാജിക്ക് ശേഷവും ഇവര്‍ ആവശ്യപ്പെടുന്നത്.
ലെബനിലെ സ്‌ഫോടനത്തിന് പിന്നാലെ രാജ്യം വലിയൊരു പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിച്ചത്. പ്രതിഷേധം ശക്തിപ്പെട്ടതോടെയാണ് സര്‍ക്കാര്‍ രാജിവെക്കുന്നത്.
‘ ഞാന്‍ എന്റെ രാജി പ്രഖ്യാപിക്കുന്നു. ലെബനനെ ദൈവം സംരക്ഷിക്കട്ടെ’ എന്ന് മൂന്ന് തവണ ആവര്‍ത്തിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി ഹസ്സന്‍ ദയിബ് രാജി വെച്ചത്. മാറ്റങ്ങള്‍ക്ക്് ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാനാണ് രാജി എന്നും ദയിബ് പറഞ്ഞിരുന്നു.
ആഗസ്റ്റ് നാലിന് ബെയ്‌റൂട്ട് തുറമുഖത്ത് ഉണ്ടായ സ്‌ഫോടനം വലിയ ദുരന്തമാണ് രാജ്യത്ത് ഉണ്ടാക്കിയത്.
സ്‌ഫോടനത്തില്‍ ഇരുനൂറിലേറെ പേര്‍ കൊല്ലപ്പെടുകയും ആറായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ബെയ്‌റൂട്ട് തുറമുഖ നഗരത്തിലെ ബെയ്‌റൂട്ട് തുറമുഖത്തെ ഹാങ്ങര്‍ 12 എന്ന വിമാന ശാലയില്‍ സൂക്ഷിച്ചിരുന്ന 2,2750 ടണ്‍ അമോണിയം നൈട്രിക് ആസിഡ് ലവണം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.