[]അഹമ്മദാബാദ്: ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണ വിധേയനായ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഡി.ജി വന്‍സാരയുടെ രാജി സര്‍ക്കാര്‍ തള്ളി.
ഏറ്റുമുട്ടല്‍ കേസില്‍ ആരോപണവിധേയനായതിനാല്‍ രാജി സ്വീകരിക്കേണ്ടെന്നാണ് മോഡി സര്‍ക്കാറിന്റെ തീരുമാനം. വന്‍സാര തന്റെ രാജിക്കത്തില്‍ മോഡിക്കെതിരെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.[]
ഗുജറാത്തില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ മനപൂര്‍വം സൃഷ്ടിച്ചതാണെന്നും സര്‍ക്കാര്‍ അറിഞ്ഞാണ് വ്യാജ ഏറ്റുമുട്ടല്‍ നടന്നതെന്നും കത്തില്‍ വന്‍സാര പറയുന്നുണ്ട്.
തന്നെയും മറ്റ് പോലീസ് ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്നതില്‍ മോഡി സര്‍ക്കാര്‍ മുന്നോട്ട് വന്നിട്ടില്ലെന്ന് രാജിക്കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറിക്കയച്ച കത്തിലാണ് വന്‍സാരയുടെ പരാമര്‍ശങ്ങള്‍.
മോഡിയെ താന്‍ ദൈവത്തെ പോലെ ആരാധിച്ചുവെന്നും പിശാചായ അമിത്ഷായുടെ ഇടപെടലില്‍ നിന്നും തന്നെ “ദൈവം” രക്ഷിച്ചില്ലെന്നും രാജിക്കത്തില്‍ വന്‍സാര പറയുന്നു.
സബര്‍മതി ജയിലില്‍ വെച്ച് സെപ്തംബര്‍ ഒന്നാം തീയതിയാണ് വന്‍സാര രാജിക്കത്ത് തയ്യാറാക്കിയത്. ഗുജറാത്ത് വംശഹത്യക്ക് ശേഷം െ്രെകം ബ്രാഞ്ച്, എ.ടി.എസ് എന്നീ പോലീസ് വിഭാഗങ്ങളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായിട്ടാണ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടത്തിയത് എന്ന ഗുരുതരമായ ആരോപണവും വന്‍സാര ഉന്നയിച്ചിരുന്നു.