ശ്രീനഗർ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. കശ്മീരിലെ മുഖ്യധാര പാർട്ടികൾ എല്ലാവരുടെയും ചാട്ടവാറടി എൽക്കേണ്ട സ്ഥിതിയിലാണെന്നും, എല്ലാവരും ബലിയാടായി മാത്രമാണ് തങ്ങളെ കാണുന്നതെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.
കശ്മീരിൽ ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാനുള്ള പോരാട്ടത്തിൽ ഏർപ്പെടാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും മെഹ്ബൂബ മുഫ്തി കൂട്ടിച്ചേർത്തു. കശ്മീരികൾ പാകിസ്താൻ അനുകൂലികളാണെന്ന കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ആരോപണങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ തങ്ങൾ തയ്യാറാണെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.
കശ്മീരിൽ 360 തിരികെ കൊണ്ടുവരാൻ പി.ഡി.പിയും കശ്മീരിലെ മറ്റ് ആറ് മുഖ്യധാര പാർട്ടികളും ചേർന്നുണ്ടാക്കിയ ഗുപ്കാർ സഖ്യം പ്രതിജ്ഞാബദ്ധരാണെന്നും മെഹ്ബൂബ കൂട്ടിച്ചേർത്തു. ജമ്മുകശ്മീർ മുൻസിപ്പൽ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് 370 തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ കശ്മീരിലെ മുഖ്യധാര പാർട്ടികൾ സജീവമാക്കുമെന്ന മുന്നറിയിപ്പ് മെഹ്ബൂബ മുഫ്തി നൽകിയത്.
ജനാധിപത്യവും സമാധാനപരമായ മാർഗങ്ങളിൽ കൂടിമാത്രമായിരിക്കും തങ്ങളുടെ പോരാട്ടമെന്നും അവർ വ്യക്തമാക്കി. കേന്ദ്രസർക്കാർ ഇപ്പോഴും തങ്ങളെ അരികുവത്കരിച്ച് വിയോജിപ്പിനുള്ള ഞങ്ങളുടെ അവകാശം ക്രിമിനൽ കുറ്റമാക്കുകയാണെന്നും അവർ പറഞ്ഞു.
ജമ്മു കശ്മീര്‍ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മുന്‍മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള നേതൃത്വം നല്‍കുന്ന ഗുപ്കാര്‍ സഖ്യത്തിനായിരുന്നു മുൻതൂക്കം. ഫാറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ്, മെഹബൂബ മുഫ്തിയുടെ പി.ഡി.പി അടക്കമുള്ളവര്‍ ഗുപ്കാര്‍ സഖ്യത്തിന് കീഴിലാണ് മത്സരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക