| Friday, 10th August 2018, 4:58 pm

കനത്തമഴ; സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികളും ഗവര്‍ണറുടെ സ്വാതന്ത്ര്യദിന സല്‍ക്കാരവും മാറ്റിവെച്ചതായി റിപ്പോര്‍ട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാലവര്‍ഷം കനത്ത സാഹചര്യത്തില്‍ സര്‍ക്കാരിന്റെ എല്ലാ ഔദ്യോഗിക പരിപാടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. വര്‍ഷം തോറും നടത്തുന്ന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടി മാറ്റിവെച്ചേക്കുമെന്നാണ് സൂചനകള്‍.

ഇതുസംബന്ധിച്ച തീരുമാനം ഉടന്‍ തന്നെ അറിയിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

ഓണാഘോഷ പരിപാടിയോടൊപ്പം ഗവര്‍ണറുടെ സ്വാതന്ത്ര്യദിന സല്‍ക്കാരവും മാറ്റിവെച്ചതായാണ് അറിയിപ്പുകള്‍. നേരത്തേ ആഗസ്റ്റ് 15 ന് വൈകിട്ട് നിശ്ചയിച്ചിരുന്ന സല്‍ക്കാരമാണ് ഇപ്പോള്‍ മാറ്റിവെച്ചതെന്ന് ഗവര്‍ണര്‍ പി. സദാശിവം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


ALSO READ: ചെറുതോണിപാലം മുങ്ങുന്നതിന് തൊട്ടുമുന്‍പ് കുട്ടിയെ രക്ഷപ്പെടുത്തുന്ന സുരക്ഷാ ജീവനക്കാരന്‍


അതേസമയം ജില്ലകളില്‍ ജനങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കണമെന്ന് ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സര്‍ക്കാരും ദുരന്ത നിവാരണ ഏജന്‍സികളും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഗവര്‍ണര്‍ അറിയിച്ചു.

കുടാതെ നിലവില്‍ ദുരന്തവിവാരണത്തിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ആശ്വാസ്യകരമാണെന്നും പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയുണ്ടെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more