ആഗസ്റ്റ് 1 മുതലാണ് രാജ്യത്ത് പോണ്‍ വെബ്‌സൈറ്റുകള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. 857 ഓളം സൈറ്റുകളാണ് ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇതിനെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണുണ്ടായത്. ഈ തീരുമാനം വ്യക്തിസ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്നും ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ക്കുള്ള തുടക്കമാണെന്നും സോഷ്യല്‍ മീഡിയ വിലയിരുത്തി.
പ്രതിഷേധം ശക്തമായതോടെയാണ് നിരോധനം ഭാഗികമായി നീക്കാനും കുട്ടികളുടെ പോണ്‍ സൈറ്റുകള്‍ ഒഴികെയുള്ള വെബ്‌സൈറ്റുകളുടെ നിരോധനം നീക്കാനും ടെലികോം മന്ത്രാലയം തീരുമാനമെടുത്തത്.