പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമായ വനഭൂമിയാണ് പതിച്ചു നല്കുന്നത്. ഉത്തരവ് പ്രകാരം ഭൂമിലഭിച്ച് പിറ്റേദിവസം തന്നെ ആര്‍ക്ക് വേണമെങ്കിലും ഈ ഭൂമി മറിച്ച് വില്‍ക്കാനുള്ള അവകാശം കയ്യേറ്റക്കാര്‍ക്ക് ലഭിക്കും.
28.09.2015 നാണ് റവന്യൂ വകുപ്പ് ഉത്തരവ് ഇറക്കിയത്. 1980 ല്‍ വന സംരക്ഷണ നിയമം വന്നതിനു ശേഷം, വനഭൂമി 1964 ലെ ഭൂമിപതിവ് ചട്ടപ്രകാരം പതിച്ചുനല്‍കാന്‍ സര്‍ക്കാരിനധികാരമില്ല. 1.1.1977 നു മുന്‍പ് വനഭൂമി കയ്യേറിയ, പട്ടയത്തിന് അര്‍ഹതയുള്ള യഥാര്‍ത്ഥ അവകാശികളെ കണ്ടെത്തുകയും ലിസ്റ്റ് തയാറാക്കുകയും കേന്ദ്രാനുമതി വാങ്ങുകയും അവര്‍ക്ക് 1933 ലെ ഭൂമിപതിവ് ചട്ടങ്ങള്‍ പ്രകാരം പട്ടയം കൊടുക്കുകയും ചെയ്തുവരുന്നു.
എന്നാല്‍ പമ്പാവാലി പ്രദേശത്തെ 904 കയ്യേറ്റക്കാര്‍ അതിനു ശേഷം വനം കയ്യേറിയവരാണ്. അതിനാല്‍ 1964 ലെ ഭൂപതിവ് ചട്ടത്തിലെ സര്‍ക്കാരിനുള്ള പ്രത്യേകാധികാരം ദുരുപയോഗിച്ചാണ് ഈ വനംകയ്യേറ്റം നിയമവിധേയമാക്കിയത്. ഇത് വനം സംരക്ഷണ നിയമത്തിന്റെ നഗ്നമായ ലംഘനമാണ്. അതുകൊണ്ടുതന്നെ ഈ ഉത്തരവിറക്കിയ റവന്യൂ സെക്രട്ടറി ഡോ.ബിശ്വാസ് മേത്തയും ഒപ്പിട്ട ഓരോ ക്യാബിനറ്റ് മന്ത്രിമാരും ക്രിമിനല്‍ കുറ്റകൃത്യത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.
കയ്യേറ്റക്കാര്‍ക്ക് ഭൂമി പതിച്ചു നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവാണ് താഴെ