Kerala
മുഖ്യമന്ത്രിയുടെ മാധ്യമ-പൊലീസ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ച് ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 11, 11:55 am
Thursday, 11th February 2021, 5:25 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രണ്ട് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, പൊലീസ് ഉപദേഷ്ടാവ് രമണ്‍ശ്രീവാസ്ത എന്നിവരുടെ സേവനമാണ് മാര്‍ച്ച് 1ന് ശേഷം അവസാനിപ്പിച്ച് ഉത്തരവിറക്കിയത്.

സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ചതെന്നാണ് പൊതുഭരണ വകുപ്പിന്റെ വിശദീകരണം.

പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലായിരുന്നു ജോണ്‍ ബ്രിട്ടാസിന് നിയമനം നല്‍കിയത്. ചീഫ് സെക്രട്ടറി റാങ്കിലായിരുന്ന രമണ്‍ ശ്രീവാസ്തവയുടെ നിയമനം.

2016 ജൂണ്‍ മാസത്തിലാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ ബ്രിട്ടാസിനെ നിയമിച്ചത്. 2017 ഏപ്രില്‍ മാസത്തിലാണ് ചീഫ് സെക്രട്ടറി പദവിയില്‍ രമണ്‍ശ്രീവസ്തവയെ നിയമിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ