തിരുവനന്തപുരം: സംസ്ഥാനത്ത് മാനദണ്ഡങ്ങള്‍ മറികടന്ന് സര്‍ക്കാരിന്റെ ഔദ്യോഗികമുദ്ര വിസിറ്റിംഗ് കാര്‍ഡില്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കരാറടിസ്ഥാനത്തില്‍ ജോലിക്ക് കയറുന്ന ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിംഗ് കാര്‍ഡ് ഉപയോഗിക്കുന്നത് വ്യാപകമാകുന്നതായി മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ കരാര്‍ ജീവനക്കാരായ ചിലരുടെ വിസിറ്റിംഗ് കാര്‍ഡുകളില്‍ സര്‍ക്കാര്‍ മുദ്ര രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. കിന്‍ഫ്രയില്‍ നിന്നെത്തിയ കരാര്‍ ജീവനക്കാരാണ് ഇവരെന്നും റിപ്പോര്‍ട്ടിലുണ്ട്.
സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്‌നസുരേഷ് സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിംഗ് കാര്‍ഡ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ഈ സംഭവം.
അതേസമയം വിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരും സര്‍ക്കാര്‍ മുദ്രകള്‍ ഉപയോഗിക്കുന്നുണ്ട്. വകുപ്പ് മേധാവികള്‍ മുതല്‍ ജോയിന്റ് സെക്രട്ടറി, അതിന് മുകളിലെ റാങ്കിലുള്ളവര്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ മുദ്ര ഉപയോഗിക്കാനുള്ള അവകാശമുണ്ട്.
ചില സാഹചര്യത്തില്‍ സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യുന്നവര്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണ്.
എന്നാല്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ മുദ്ര ഉപയോഗിക്കാനുള്ള അധികാരം പരിമിതമാണ്. ഇതു സംബന്ധിച്ച കൃത്യമായ ഔദ്യോഗിക നിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്ന ആവശ്യമുയര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക