| Thursday, 8th March 2018, 10:22 pm

മണ്ണില്‍ അലിഞ്ഞു ചേരുന്ന സാനിറ്ററി നാപ്കിന്‍ പുറത്തിറക്കി സര്‍ക്കാര്‍; വില ഒന്നിന് രണ്ടര രൂപ മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പരിസ്ഥിതി സൗഹൃദമായ സാനിറ്ററി നാപ്കിന്‍ സര്‍ക്കാര്‍ പുറത്തിറക്കി. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പാഡിന് ഒന്നിന് രണ്ടര രൂപമാത്രമാണ് വില. അന്താരരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ചയാണ് നാപ്കിന്‍ പുറത്തിറക്കിയത്.

പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജനാ കേന്ദ്രങ്ങളില്‍ പ്രകൃതിസൗഹൃദ നാപ്കിനുകള്‍ ലഭിക്കും. നാലു നാപ്കിനുകള്‍ അടങ്ങിയ 10 രൂപയുടെ പാക്കുകളാണ് ലഭ്യമാകുക. രാജ്യമെമ്പാടുമുള്ള 3,200 കേന്ദ്രങ്ങളില്‍ ഈ വര്‍ഷം മെയ് 28 ഓടെ നാപ്കിനുകള്‍ ലഭ്യമാകുമെന്ന് കേന്ദ്ര രാസവളം മന്ത്രി ആനന്ദ് കുമാര്‍ പറഞ്ഞു.


Also Read: അക്രമങ്ങളില്‍ പ്രതിഷേധിച്ച് ത്രിപുരയിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ സി.പി.ഐ.എം ബഹിഷ്‌കരിക്കും; ഉപതെരഞ്ഞെടുപ്പ് മാറ്റി വെയ്ക്കണമെന്നും ആവശ്യം


രാസവളം മന്ത്രാലയത്തിനു കീഴിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് വിഭാഗമാണ് മണ്ണില്‍ അലിഞ്ഞു ചേരുന്ന തരം സാനിറ്ററി നാപ്കിനുകള്‍ അവതരിപ്പിച്ചത്. “സുവിധ” എന്ന ബ്രാന്‍ഡ് നാമത്തിലാണ് നാപ്കിനുകള്‍ പുറത്തിറങ്ങുക.

വിപണിയിലുള്ള മറ്റു നാപ്കിന്‍ ബ്രാന്‍ഡുകളുടെ നാലുപാഡുകള്‍ അടങ്ങിയ പാക്കറ്റിന് നിലവില്‍ ശരാശരി 32 രൂപയോളമാണ് വില. ഇവ പ്രകൃതിസൗഹൃദ നാപ്കിനുകള്‍ അല്ല. പാഡുകള്‍ ലഭ്യമല്ലാത്ത രാജ്യത്തെ ഉള്‍പ്രദേശങ്ങളിലെ സ്ത്രീകള്‍ക്ക് “സുവിധ” നാപ്കിനുകള്‍ ഏറെ ഉപകരിക്കുമെന്ന് ആനന്ദ് കുമാര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more