| Wednesday, 2nd August 2017, 11:53 am

'വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നു'; സി.കെ വിനീതിന് സര്‍ക്കാര്‍ ജോലി; പി.യു ചിത്രയ്ക്ക് സാമ്പത്തിക സഹായം നല്‍കാനും തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഫുട്ബോള്‍ താരം സി.കെ.വിനീതിന് നല്‍കിയ വാഗ്ദാനം പാലിച്ച് സര്‍ക്കാര്‍. വിനീതിനെ സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി നിയമിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഹാജര്‍ കുറവായതിന്റെ പേരില്‍ ഏജീസ് ഓഫീസില്‍ നിന്ന് വിനീതിനെ പിരിച്ചുവിട്ട സാഹചര്യത്തിലാണ് പുതിയ ജോലി നല്കാന്‍ സര്‍ക്കാര്‍ തീരുമാനം.

ഇന്ത്യന്‍ താരം കൂടിയായ വിനീത് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിലും കേരള ബ്ലാസ്റ്റേഴ്‌സിനുവേണ്ടിയാണ് ബൂട്ടണിയുന്നത്.

കൂടാതെ അത്‌ലറ്റ് പി.യു ചിത്രയ്ക്ക് പരിശീലനത്തിന് ധനസഹായം നല്‍കാനും മന്ത്രി സഭായോഗത്തില്‍ ധാരണയായിട്ടുണ്ട്. മാസം 10,000 രൂപയും ദിവസം 500 രൂപയുമാണ് പരിശീലനത്തിനായി ചിത്രയ്ക്ക് ലഭിക്കുക.


Also Read:  പ്രണയബന്ധം വീട്ടുകാരെയും വരനെയും മുമ്പേ അറിയിച്ചിരുന്നു; ഗുരുവായൂരില്‍ കാമുകനൊപ്പം പോയതിന്റെ പേരില്‍ പെണ്‍കുട്ടിയെ ക്രൂശിക്കുന്നവര്‍ അറിയാന്‍ 


ലണ്ടനില്‍ നടക്കാനിരിക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ചിത്രയ്ക്ക് കഴിഞ്ഞിരുന്നില്ല. ഫെഡറേഷന്റെ വിവേചനമായിരുന്നു കാരണം. ഇതിനു പിന്നാലെ ചിത്രയ്ക്ക് പിന്തുണയുമായി കേരള സര്‍ക്കാരും ജനങ്ങളും രംഗത്തെത്തിയിരുന്നു. മതിയായയ പരിശീലനത്തിനുള്ള സാഹചര്യവും സാമ്പത്യവുമില്ലെന്ന് ചിത്ര നേരത്തെ പറഞ്ഞിരുന്നു. തനിക്കൊരു ജോലി വേണമെന്നും പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more