| Sunday, 21st May 2023, 1:22 pm

സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു; ഐ.ജി വിജയന്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അടിയുടെ ബലിയാടെന്ന് വി.ഡി സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പ് തന്നെ തികഞ്ഞ പരാജയമാണെന്നും പൊലീസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥമാര്‍ തമ്മിലടിയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി.

ആരോഗ്യവകുപ്പ്, വിദ്യാഭ്യാസ വകുപ്പ് ഉള്‍പ്പെടെയുള്ള എല്ലാ വകുപ്പും പരിശോധിച്ചാല്‍ തികഞ്ഞ പരാജയമാണെന്നും മുഖ്യമന്ത്രിയുടെ അവകാശ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പ് തന്നെ തികഞ്ഞ പരാജയമാണ്. പൊലീസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥമാര്‍ തമ്മിലടിയാണ്. അതിന്റെ ബലിയാടായിട്ടാണ് സത്യസന്ധനെന്ന് പേര് കേട്ട ഒരു പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ആരോഗ്യവകുപ്പ്, വിദ്യാഭ്യാസ വകുപ്പ് ഉള്‍പ്പെടെയുള്ള എല്ലാ വകുപ്പും പരിശോധിച്ചാല്‍ തികഞ്ഞ പരാജയമാണ്. മുഖ്യമന്ത്രിയുടെ അവകാശ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല,’ വി.ഡി. സതീശന്‍ പറഞ്ഞു.

സമരം ചെയ്തതിന് പ്രതിപക്ഷത്തെ ആക്ഷേപിക്കുകയാണ് മുഖ്യമന്ത്രിയെന്നും എന്നാല്‍ സമരം ചെയ്യാന്‍ കാരണമായി പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയ ഒരു കാര്യത്തിന് പോലും മറുപടി പറയാന്‍ മുഖ്യമന്ത്രി ധൈര്യപ്പെടുന്നില്ലെന്നും സതീശന്‍ വിമര്‍ശിച്ചു.

‘സമരം ചെയ്തതിന് പ്രതിപക്ഷത്തെ ആക്ഷേപിക്കുകയാണ് അദ്ദേഹം. സമരം ചെയ്യാന്‍ കാരണമായി പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയ ഒരു കാര്യത്തിന് പോലും മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമില്ല. അദ്ദേഹം പറയുന്നത് തെറ്റായ ആരോപണം എന്നാണ്. അത് എല്ലാവര്‍ക്കും പറയാം. ആരോപണം വ്യക്തമാണ്. മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ചാണ് ആരോപണം. രേഖകളുടെ പിന്‍ബലത്തിലാണ് ആരോപണം. മുഖ്യമന്ത്രി ഇതിന് മറുപടി പറയുന്നില്ല,’ സതീശന്‍ പറഞ്ഞു.

ബി.ജെ.പിയുമായി ധാരണ ഞങ്ങള്‍ക്കല്ലെന്നും പിണറായി വിജയന്‍ സര്‍ക്കാരിനാണെന്നും ആ ധാരണ ഉള്ളത് കൊണ്ടാണ് കേന്ദ്ര ഏജന്‍സികളൊന്നും കേരളത്തില്‍ അന്വേഷിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

Contenthighlight: Government is complete failure: VD Satheeshan

Latest Stories

We use cookies to give you the best possible experience. Learn more