'അടുത്ത വര്‍ഷം സംസ്ഥാനത്ത് ഭരണം മാറും'; സെല്‍ഫ് ഗോളടിച്ച് മഹാരാഷ്ട്രയിലെ മുതിര്‍ന്ന ബി.ജെ.പി മന്ത്രി
Maharashtra
'അടുത്ത വര്‍ഷം സംസ്ഥാനത്ത് ഭരണം മാറും'; സെല്‍ഫ് ഗോളടിച്ച് മഹാരാഷ്ട്രയിലെ മുതിര്‍ന്ന ബി.ജെ.പി മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th January 2018, 3:15 pm

പൂനെ: മഹാരാഷ്ട്രയില്‍ അടുത്തവര്‍ഷം ഭരണം മാറുമെന്ന് സംസ്ഥാനഭരണകക്ഷിയായ ബി.ജെ.പിയിലെ മുതിര്‍ന്ന മന്ത്രി. സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയായ ഗിരിഷ് ബാപടാണ് സ്വന്തം പാര്‍ട്ടിക്കിട്ട് ഇത്തരമൊരു പണി കൊടുത്തത്. മന്ത്രിയുടെ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

പൂനെയില്‍ കര്‍ഷകരോട് സംസാരിക്കവെയാണ് ഗിരിഷ് ബാപട് ഈ സെല്‍ഫ് ഗോളടിച്ചത്. ഈ സര്‍ക്കാര്‍ അടുത്ത വര്‍ഷം മാറുമെന്നും ആനുകൂല്യം വേണ്ടവര്‍ അതിനു മുന്‍പ് നേടിയെടുക്കണമെന്നുമാണ് മന്ത്രി പറഞ്ഞത്.


Also Read: ആത്മാവ് വില്‍ക്കാന്‍ തയ്യാറല്ലെന്ന സന്ദേശം നല്‍കിയ ആദരണീയരായ ജഡ്ജിമാര്‍ക്ക് മുന്‍പില്‍ വണങ്ങുന്നു: പ്രകാശ് രാജ്


എതിരാളികളായ കോണ്‍ഗ്രസും എന്‍.സി.പിയും ബാപടിന്റെ പ്രസ്താവന ഉയര്‍ത്തി പിടിച്ച് സര്‍ക്കാറിനെതിരായ പ്രചരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ബാപടിന്‍രെ പ്രസ്താവനയോടെ യാഥാര്‍ത്ഥ്യം എന്താണെന്ന് ജനങ്ങള്‍ക്ക് മനസിലായെന്ന് പ്രതിപക്ഷം പ്രതികരിച്ചു. സത്യം വിളിച്ചു പറഞ്ഞതിന് മന്ത്രിയെ അഭിനന്ദിക്കുന്നുവെന്നാണ് സഖ്യകക്ഷിയായ ശിവസേനയുടെ പ്രതികരണം.


Don”t Miss: ‘ഹ്യൂമേട്ടനോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും’; ഹ്യൂമിന്റെ ഹാട്രിക് ഒരാള്‍ക്കുള്ള എട്ടിന്റെ പണി കൂടിയായിരുന്നു; വെളിപ്പെടുത്തലുമായി സി.കെ വിനീത്


അതേസമയം ബി.ജെ.പിയെ പ്രതിരോധിച്ച് ധനമന്ത്രി സുധിര്‍ മുനഗംടിവാര്‍ രംഗത്തെത്തി. ഈ വിഷയം താന്‍ ബാപടുമായി സംസാരിച്ചെന്നും ആവശ്യങ്ങള്‍ ഉടന്‍ തന്നെ മുന്നോട്ടു വെക്കണമെന്നും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയിട്ടുണ്ടെന്നുമാണ് ജനങ്ങളോട് അദ്ദേഹം പറഞ്ഞതെന്ന് ധനമന്ത്രി പറഞ്ഞു. അടുത്ത 50 വര്‍ഷം ബി.ജെ.പി തന്നെയാണ് ഭരിക്കുകയെന്ന് പാര്‍ട്ടി തലവന്‍ അമിത് ഷാ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീഡിയോ: