തൃശൂര്‍:കുന്നംകുളത്തിനടുത്ത് പാറമടയില്‍ മുങ്ങിമരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 20,000 രൂപ വീതം അടിയന്തര ധനസഹായം അനുവദിച്ചു.
വിഷു ദിനത്തിലായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തികൊണ്ട് അമ്മയും മകളുമടക്കം നാലു പേര്‍ ക്വാറിയില്‍ മുങ്ങി മരിച്ചത്. തൃശ്ശൂര്‍ കുന്നംകുളത്തിന് സമീപം അഞ്ഞൂര്‍ കുന്നിലാണ് സംഭവം.
അഞ്ഞൂര്‍ക്കുന്ന് പാക്കത്തുവീട്ടില്‍ സീത, മകള്‍ പ്രതീക (എട്ട്), അയല്‍വാസിയായ രായംമരയ്ക്കാര്‍ വീട്ടില്‍ മുഹമ്മദിന്റെ മകള്‍ സന (10), ഇവിടെ വിരുന്നിനെത്തിയ ചേലക്കര അനസിന്റെ മകന്‍ ആഷീം (എട്ട്) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. നാലുപേരും വൈകുന്നേരം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. നാട്ടുകാരും അഗ്‌നിശമന സേനയും ചേര്‍ന്നു നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചത്.