പൈതൃക സംരക്ഷണത്തില്‍ സര്‍ക്കാരിന് യാതൊരു വീക്ഷണവുമില്ലെന്ന് എം.ജി.എസ്
Daily News
പൈതൃക സംരക്ഷണത്തില്‍ സര്‍ക്കാരിന് യാതൊരു വീക്ഷണവുമില്ലെന്ന് എം.ജി.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th October 2014, 11:58 am

mgs01[]കോഴിക്കോട്: പൈതൃക സംരക്ഷണത്തില്‍  സര്‍ക്കാരിന് യാതൊരു വീക്ഷണവുമില്ലെന്നും വായന മറന്ന കോണ്‍ഗ്രസ്സുകാര്‍ പൈതൃക പഠനത്തിന് പിന്തുണ നല്‍കുന്നില്ലെന്നും പൈതൃകപഠന കേന്ദത്തിന്റെ ഡയറക്ടര്‍ എം.ജി.എസ് നാരായണന്‍ പറഞ്ഞു. സാംസ്‌കാരിക വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.

തൃപ്പൂണിത്തറ ഹില്‍പാലസിന്റെ പ്രവേശന ഫീസുകൊണ്ടാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നടക്കുന്നതെന്നും താന്‍ കേന്ദ്രത്തിന്റെ ചുമതല ഏറ്റെടുത്ത ശേഷം നിരവധി പഠന ഗവേഷണ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നെന്നും എന്നാല്‍ അവ പ്രാവര്‍ത്തികമാക്കാനുള്ള പിന്തുണ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ടി.എം ജേക്കബ് വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് സാംസ്‌കാരിക വകുപ്പിന് അല്‍പ്പമെങ്കിലും ഉണര്‍വ് ഉണ്ടായിരുന്നതെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷം ഭരിച്ചിരുന്നപ്പോള്‍ സമാന സാഹചര്യമായിരുന്നെങ്കിലും ഇപ്പോഴുള്ളതിനേക്കാള്‍ മെച്ചമായിരുന്നുവെന്നും എം.ജി.എസ് കൂട്ടിച്ചേര്‍ത്തു.